"സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,051 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Music}}
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് [[മനസ്സ്|മനസ്സിൽ]] വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം.<ref name="സം.പ്ര"> സംഗീതശാസ്ത്രപ്രവേശിക, ഡോ. വെങ്കടസുബ്രഹ്മണ്യഅയ്യർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‍, </ref> രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തിൽ]] സംഗീതത്തെക്കുറിച്ചു പറയുന്നത്<ref name=bharatheeyatha4>{{cite book |last=അഴീക്കോട് |first= സുകുമാർ |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 98-101|chapter= 4-ശാസ്ത്രവും കലയും|language=}}</ref>.അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും സംഗീതത്തിൽ കൂടി പ്രകടമാക്കാൻ കഴിയും.
 
''സമ്യക്കാകുന്ന ഗീതം'' (നല്ല ഗീതം) എന്നാണ് '''സംഗീതം''' എന്ന വാക്കിനർത്ഥം .<ref name="ദ.സം">ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക വകുപ്പ്, കേരളസർക്കാർ, 1985 </ref> ശ്രോതാക്കളിൽ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. ശാസ്ത്രീയമായി [[ശ്രുതി]], [[താളം]], [[ഭാവം (സംഗീതം)|ഭാവം]] അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. ഈ കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. ശബ്ദങ്ങൾ ഉപയോഗിച്ച് ഇരകളെ ആകർഷിക്കുവാനും, മറ്റാശയങ്ങൾ വിനിമയം ചെയ്യാനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു.<ref name=onom>[http://dasa.baua.de/nn_35984/sid_2C8A99B3F31A58C62BBE3312986DC568/nsc_true/de/Presse/Pressematerialien/Sonderausstellung_20Macht_20Musik/Schamanen-Musik.pdf Hoppál 2006: 143]</ref><ref name=soy>Diószegi 1960: 203</ref> <ref name=natt>Nattiez: 5</ref> പിന്നീട്, സമൂഹമായി ജീവിക്കാനും കൂട്ടായി അധ്വാനിക്കാനും തുടങ്ങിയപ്പോൾ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. [[സംഗീതോപകരണം]] ഉപയോഗിച്ചും വായ കൊണ്ടുമാണ് മനുഷ്യൻ സംഗീതം ആലപിക്കുന്നത്. [[പടിഞ്ഞാറൻ സംഗീതം]], [[കിഴക്കൻ സംഗീതം]] എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരമായി]] വേർതിരിചിട്ടുള്ളത്. മനുഷ്യർ(പല രാജ്യങ്ങളിലെയും) കൂടുതൽ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലർന്നു.അത് പിന്നീട് [[ഫ്യൂഷൻ സംഗീതം]] എന്ന വിഭാഗമായും അറിയപ്പെട്ടുതുടങ്ങി.
==താളം==
{{പ്രധാന ലേഖനം|താളം)}}
സംഗീതത്തിന്റെ സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നത്. സം‌ഗീതത്തിന്റെ [[പിതാവ്]] താളവും [[മാതാവ്]] ശ്രുതിയുമാണെന്ന് സങ്കൽ‌പിച്ചുവരുന്നു.തൗര്യത്രികങ്ങളായ [[നൃത്തം]],ഗീതം,[[വാദ്യം]] എന്നിവയെ കോർ‌ത്തിണക്കുന്നതാണ് താളം.[[നാട്യശാസ്ത്രം]] 108 തരത്തിൽ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിർ‌ദ്ദേശിയ്ക്കുന്നുണ്ട്.സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തിൽ വിവരിയ്ക്കുന്നത്.
 
==രാഗം==
 
== പാശ്ചാത്യസംഗീതം ==
ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ട് സംഗീതം നിർമ്മിക്കുന്ന ശൈലി വളരെക്കാലം മുൻപ് തന്ന‌െതന്നെ പാശ്ചാത്യദേശത്ത് നിലനിന്നിരുന്നു. തന്ത്രിവാദ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട നൊട്ടേഷനുകളാണ് ഇതിന്റെ ആദ്യരൂപം.
 
== ഭാരതീയ സംഗീതം ==
{{പ്രധാന ലേഖനം|ഭാരതീയ സംഗീതം}}
ഭാരതത്തിൽ ആധുനികസംഗീതത്തെ ഹിന്ദുസ്ഥാനി, കർണാടകം എന്നു രണ്ടായി തരംതിരിക്കാം. രണ്ടു ശാഖകളിലെയും മൂലതത്ത്വങ്ങൾ ഒന്നുതന്നെയാണെങ്കിലും ആലാപനരീതിയിലും അവതരണത്തിലും വ്യത്യസ്തതപുലർത്തുന്നു. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള [[കർണ്ണാടകസംഗീതം|കർണാടകസംഗീതത്തിൽ]] മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയിൽ ഒരുപാട് വ്യത്യാസം ഇന്നുണ്ട്. ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകൾ കൊണ്ട് എന്നും സമ്പന്നമാണ് കർണാടകസംഗീതം. പഴയ ശൈലികൾ ചിലത് നിലനിൽക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താൽ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു.
 
മുമ്പ് സംഗീതകച്ചേരികൾ 5 മണിക്കൂറോളം ദൈർഘ്യമുണ്ടായിരുന്നത് ഇന്ന് 3 മണിക്കൂറിൽ താഴെ ഒതുങ്ങുന്നു. പല താളങ്ങളിൽ ഉള്ള രാഗം-താനം- പല്ലവിയും വിസ്തരിച്ച മറ്റൊരു പ്രധാന കീർത്തനവും കച്ചേരികളിൽ നിർബന്ധമായിരുന്നു. ഇന്നത്തെ സദസ്സുകളിൽ പല്ലവി പ്രയോഗിക്കുന്നുവെങ്കിലും സ്വാഭാവികമായി രാഗമാലിക സ്വരത്തിലേക്ക് വഴിമാറുന്നു. ആസ്വാദകരുടെ ആസ്വാദനരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാവാം പഴയ ശൈലികൾ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.
==ഹിന്ദുസ്ഥാനി സംഗീതം==
 
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയിലെ]] രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർ‌ട്ആർട്ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്. ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.ധ്രുപദ്, ഖയാൽ, ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവ<ref>A Study of Dattilam: A Treatise on the Sacred Music of Ancient India, 1978, p 283, Mukunda Lāṭha, Dattila</ref>.
 
== കർണാടക സംഗീതം കേരളത്തിൽ ==
[[തമിഴ്‌നാട്|തമിഴ്നാടിനോട്]] തൊട്ട്കിടക്കുന്ന [[തിരുവനന്തപുരം|തിരുവനന്തപുരത്തും]] [[പാലക്കാട്|പാലക്കാട്ടുമാണ്]] കർണാടക സംഗീതം അതിന്റെ ശക്തി-ചൈതന്യം തെളിയിച്ചത്. പാലക്കാടിനെ ആവാസഭൂമിയാക്കിയ തമിഴ് ബ്രാഹ്മണ സമൂഹങ്ങളാണ് # ‘കീർത്തനക്കാറ്റ്’ കൊച്ചിയിലും തെക്കേ മലബാറിലും വ്യാപിപ്പിച്ചത്. നൂറ്റാണ്ടുകളായി തമിഴ് സംസ്കാരത്തിന്റെ മായികപ്രഭാവത്തിൽ കഴിഞ്ഞ്പോരുന്ന തിരുവനന്തപുരവും പരിസര പ്രദേശങ്ങളും സ്വാതി തിരുനാളിന്റെ കാലം മുതൽക്ക് കർണാടകസംഗീതത്തിൻറേയുംകർണാടകസംഗീതത്തിന്റെയും ദേവദാസി നൃത്തമായ ഭരതനാട്യത്തിൻറേയുംഭരതനാട്യത്തിന്റെയും വിലാസഭൂമിയായി മാറി. തിരുവിതാംകൂരിലെ ക്ഷേത്രസംഗീതസംസ്കാരത്തിന് ഇളക്കം തട്ടിയത് പതിനെട്ടാം നൂറ്റാണ്ടോടെയാവണം. നാദസ്വരവും തവിലും അമ്പലങ്ങളിൽ നിർബന്ധമായി. സോപാന സംഗീതം നാലമ്പലത്തിൽ ഒതുങ്ങി.
{{Peacock}}
ശാസ്ത്രീയമായ സംഗീതപഠനം ജ്ഞാനികളായ ഗുരുക്കൻമാരിൽ നിന്നാവണം. സംഗീതം തപശ്ചര്യയാക്കിയ, തന്റെ അറിവ് പൂർണമായും ശിഷ്യൻമാർക്ക് പകർന്നുകൊടുക്കുന്ന സംഗീതജ്ഞൻമാരേ വേണം ഗുരുവായി സ്വീകരിയ്ക്കേണ്ടത്. സാ...പാ..സാ..എന്ന സ്വരങ്ങളോടുകൂടിയാണ് ശാസ്ത്രീയമായ സംഗീതപഠനം ആരംഭിയ്ക്കുന്നത്. സപ്ത സ്വരങ്ങളെ സ്വരസ്ഥാനമുറപ്പിച്ച് ശ്രുതി പൂർണമായി സംഗീതം അഭ്യസിയ്ക്കേണം. സരിഗമപധനിസ എന്ന ആരോഹണവും സനിധപമഗരിസ എന്ന അവരോഹണവും സംഗീത വിദ്യാർത്ഥി അഭ്യസിയ്ക്കുന്നു. സംഗീത പഠനത്തിന് ഏതെങ്കിലും രാഗത്തെ അടിസ്ഥാനമാക്കി സ്വരസ്ഥാനമുറപ്പിയ്ക്കുന്നു. ലളിതമായ രാഗം എന്ന നിലയിൽ [[മാളാമാളവ ഗൌള]] രാഗത്തിലാണ് സാധാരണ സംഗീതാഭ്യസനം ആരംഭിയ്ക്കുന്നത്.
 
== സോപാന സംഗീതം ==
മലയാളിയുടെ ‘ദേശി’ സംഗീതധാരയിൽ ഏറ്റവുമധികം പ്രകീർതിക്കപ്പെടുന്ന പ്രസ്ഥാനമാണ് [[സോപാനസംഗീതം]]. ‘മാർഗി’ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി-കർണാടക സംഗീത പദ്ധതികളുടെ ബലിഷ്ടമായ മുന്നേറ്റം മൂലം നാനാരൂപത്തിൽ പുലർന്ന് പോന്ന ‘ദേശി’ സംഗീതത്തിന് കേരളത്തിൽതന്നെയല്ല ഇന്ത്യയിലെ ഇതരദേശങ്ങളിലും വല്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടു.
 
[[ശ്രീകോവിൽ|ശ്രീകോവിലിന്റെ]] ചവിട്ടുപടികൾക്ക്(സോപാനം) സമീപം നിന്ന് അമ്പലവാസികളായ മാരാരോ പൊതുവാളോ ഇടയ്ക്ക് വായിച്ച് പാടുന്ന ദേവതാസ്തുതികളായിട്ടാണ് സോപാന സംഗീതം അറിയപ്പെടുന്നതു. [[ജയദേവൻ|ജയദേവരുടെ]] ഗീതഗോവിന്ദം[[ഗീതാഗോവിന്ദം]] ചരിത്രത്തിന്റെ ഏതോ സന്ധിയിൽ സോപാനപ്പാട്ടിന്റെ ഭാഗമായി തീർന്നു. കൈരളീഭക്തരായ സംഗീതസൈദ്ധാന്തികർ ഇതിന്റെ പ്രകൃതം ഇങ്ങനെ സംക്ഷേപിക്കുന്നു<ref>[http://www.sopanasangeetham.com/sopanasangeetham/ സോപാന സംഗീതം]</ref>. ‘അ’ കാരത്തിൽ ഉള്ള രാഗാലാപനം,ജീവസ്വരങ്ങളിൽ ഒതുങ്ങുന്ന വ്യവഹാരം,സാഹിത്യ സ്ഫുടത,ഉടനീളം ഭക്തിഭാവം,അകന്നകന്ന് വരുന്ന ഗമകം,‘ഭൃഗ’കളുടെ അഭാവം,പരിചിത രാഗങ്ങളിൽ മാത്രം പെരുമാറ്റം-ഇത്രയുമായാൽ സോപാന സംഗീതമായി.
 
== കേരള സംഗീതം ==
[[കൃഷ്ണനാട്ടം]],[[കഥകളി]], [[മോഹിനിയാട്ടം]], [[തുള്ളൽ]], [[കൈകൊട്ടിക്കളി]] എന്നിവയിൽ ആണ്‌ പൂർവികർ സോപാനസംഗീതത്തിന്റെ മൂർത്തഭാവങ്ങൾ ദർശിക്കുന്നത്. കഥകളിപ്പാട്ടും തുള്ളല്പാട്ടുകളുമാണ്തുള്ളൽപ്പാട്ടുകളുമാണ് സോപാനസംഗീതത്തിന്റെ സാരം നമ്മെ ബോദ്ധ്യപ്പെടുത്താനുതകുന്ന രണ്ട് വാമൊഴിത്തഴക്കങ്ങൾ. നിരവധി കേരളീയ ഗാനങ്ങളുടെയും താളങ്ങളുടെയും പേരുകൾ നൂറ്റിയൊന്ന് ആട്ടക്കഥകളിലും അറുപത് തുള്ളൽക്കഥകളിലുമായി ചിതറിക്കിടപ്പുണ്ടെങ്കിലും അവയിൽ ബഹുപൂരിപക്ഷവും കാലപ്രവാഹത്തിൽ വിസ്മൃതമായി കഴിഞ്ഞു. ശേഷിക്കുന്നവയാണ് [[കാനക്കുറിഞ്ഞി]], [[പുറനിര]], [[ഗൌളിപന്ത്]], [[പാടി]], [[നവരസം]], [[ഘണ്ടാരം]], [[ദുഃഖഘണ്ടാരം]] എന്നീ രാഗങ്ങളും [[ലക്ഷ്മാ]], [[മർമ്മം]], [[കുണ്ടനായ്യി]] എന്നീ താളങ്ങളും. രാഗങ്ങളിൽ ‘സാമന്തമലഹരി’ അറിവിലുണ്ടെങ്കിലും പ്രയോഗത്തിൽ നിന്ന് എന്നോ മാഞ്ഞുപോയിരിക്കുന്നു. ശാസ്ത്രീയമായി ഇനിയും സ്വരപ്പെടുത്തി കഴിഞ്ഞിട്ടില്ലാത്ത ഈ രാഗങ്ങളുടെയും വിന്യാസഭേദം സൂക്ഷ്മതരമാക്കിയിട്ടില്ലാത്ത താളങ്ങളുടെയും പിന്ബലത്തിലാണ് ഇന്ന് ‘കേരള സംഗീത’മെന്ന സങ്കല്പം കുടിക്കൊള്ളുന്നത്.
 
== കഥകളി സംഗീതം ==
73,161

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2686398" എന്ന താളിൽനിന്ന് ശേഖരിച്ചത്