"തബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D08B:39D0:BF:20B:4961:724D (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെ...
വരി 9:
ഭക്തിപരമായ നാടൻപാട്ടുകൾക്കുപയോഗിച്ചിരുന്ന ഒരു നാട്ടുവാദ്യത്തിൽ നിന്ന് സങ്കീർണമായ വാദനരീതികളെ ആവാഹിക്കുന്ന ശാസ്ത്രീയ സംഗീതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തബല മാറിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം. മുഗൾ കാലഘട്ടമാണു തബലയെ കൂടുതൽ ജനകീയമാക്കിയത്. ആ കാലഘട്ടത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിനു കിട്ടിയ സ്വീകാര്യത, ഈ ഹിന്ദുസ്ഥാനി താളവാദ്യത്തിനും ലഭിച്ചു. [[ഡൽഹി]], [[ലൿനൌ]], [[അലഹബാദ്]], [[ഹൈദരാബാദ്]], [[ലാഹോർ]] എന്നിവിടങ്ങളിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണു തബലയുടെ ഘരാനകൾ. കൂടുതലും [[ഇസ്ലാം]] മതസ്ഥരായിരുന്നു വായിച്ചിരുന്നതെങ്കിലും, [[വാരണാസി|വാരണാസിയിലെ]] ചില ഹിന്ദു കുടുംബങ്ങളും തബല അഭ്യസിച്ചിരുന്നു. പക്കവാദ്യമായും പ്രധാനവാദ്യമായും തബലവായന അവതരിപ്പിക്കാറുണ്ട്.
 
മറ്റ് ഹിന്ദുസ്ഥാനി സംഗീത ശാഖകളെ പോലെ തബലയും ഘരാന പാരമ്പര്യമുള്ളതാണ്. ഉർദ്ദു-ഹിന്ദി വാക്കായ [[ഘരാന]] എന്നത് വീട് എന്നർഥം വരുന്ന “ഘർ “ എന്ന ഹിന്ദി വാക്കിൽ നിന്നും കടം കൊണ്ടിരിക്കുന്നു. പ്രധാനമായും രണ്ടു തായ്‌വഴികളാണ് തബല ഘരാനകൾക്കുള്ളത്: ഡൽഹിയുടെ പരിസരത്ത് പ്രചരിച്ച [[ദില്ലി ബാജ്|ദില്ലി ബാജ]], കിഴക്കൻ ഡൽഹിയിൽ പ്രചാരത്തിലുള്ള [[പൂർബി ബാജ്]] എന്നിവയാണ്. ഇവയിൽ നിന്നും താഴെപ്പറയുന്ന ഘരാനകൾ രൂപമെടുത്തു.
# ഡൽഹി ഘരാന
# ലൿനൌ ഘരാന
"https://ml.wikipedia.org/wiki/തബല" എന്ന താളിൽനിന്ന് ശേഖരിച്ചത്