"പാലക്കാട് ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
 
==പ്രാധാന്യം==
[[file:Walayar Ariel View.jpg|300px|thumb|പാലക്കാട് വിടവിന്റെ ഒരു ദൃശ്യം]]
ഈ ചുരത്തിലൂടെയാണ് കേരളത്തെയും തമിഴനാടിനേയും ബന്ധിചുകൊണ്ടുള്ള ഒരു പ്രധാന ദേശീയപാതയും ([[ദേശീയപാത 47 (ഇന്ത്യ) | ദേശീയപാത 47 ]]) ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഒരു തീവണ്ടി പാതയും ([[ചെന്നൈ]] - [[ഷൊർണൂർ]]) കടന്നുപോകുന്നത്. സി.ഇ ആദ്യശതകങ്ങളിൽ ദക്ഷിണേന്ത്യയും റോമാ സാമ്രാജ്യവുമായി കേരളതീരത്തെ മുസിരിസ് കേന്ദ്രീകരിച്ച് നടന്നിരുന്ന കടൽ വഴിയുള്ള വ്യാപാരത്തിനെ തമിഴ്നാടുമായി ബന്ധിപ്പിച്ചിരുന്നതും ഈ ചുരമായിരുന്നു. വിവിധ കാലഘട്ടങ്ങളിലായി തമിഴ്നാട്ടിൽ നിന്ന് വിവ്ധ വിഭാഗങ്ങളില്പെട്ട ആളുകൾ ഈ തുറസ്സു വഴി കടന്നുവന്ന് പെരിയാറിന്റെ തടം മുതൽ കോഴിക്കോടു വരെയുള്ള പ്രദേശങ്ങളിൽ താമസമുറപ്പിക്കുകയും കേരളസംസ്കാരത്തിൽ ഇഴുകിച്ചേരുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കൈത്തറി നെയ്ത്തുകാർ, തോൽപ്പാവക്കൂത്തു നടത്തുന്ന പുലവർമാർ തുടങ്ങിയവരൊക്കെ ഇതുവഴി കടന്നുവന്നവരാണ്. സമീപപ്രദേശങ്ങളിലെ കാലാവസ്ഥയിലും സാംസ്ക്കാരികത്തനിമകളിലും കൂടി പാലക്കാട് ചുരത്തിന്റെ സ്വാധീനം പ്രകടമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ പടയുടെ മലബാർ ആക്രമണത്തിലും ഈ ചുരം അതിന്റേതായ ഒരു പങ്ക് വഹിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/പാലക്കാട്_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്