"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
}}
 
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]] (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു), [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറുദിനയുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു.1967 ആയപ്പോഴേക്കും ഇസ്രയേൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മധ്യപൂർവേഷ്യയിലെ നിർണ്ണായ ശക്തിയായി കഴിഞ്ഞിരുന്നു.ശത്രുരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിന്ന ഇസ്രയേൽ, ആയുധമുപയോഗിച്ചാണ് അതിജീവിച്ചത്.പലസ്ഥീൻ തീവ്രവാദവും അറബിശത്രുതയും ഇസ്രയേലിന്റെ ഉറക്കം കെടുത്തി. പലസ്തീനിന്റെ വിമോചനത്തിനായി ഉണ്ടായ ഒളിപ്പോർ സംഘങ്ങൾക്കും, അവർക്കു പിന്തുണ നല്കിയ ഈജിപ്തിനുമെതിരെ ഇസ്രയേൽ കൈക്കൊണ്ട കടുത്ത നിലപാടുകളാണ് യുദ്ധത്തിന് വഴിവച്ചത്. അറബി ലോകത്തിന്റെ നായകനായ ഈജിപ്ഷ്യൻ പ്രസിഡൻസ് ഗമാൽ നാസർ വിവിധ ഗറില്ലാ ഗ്രൂപ്പുകളെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ കീഴിൽ ഏകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ ഇത് വിജയിച്ചില്ല.സിറിയയുടെ പിന്തുണയോടെ ഒളിപ്പോർ സംഘങ്ങൾ ഇസ്രയേലിനെതിരെ ആക്രമണങ്ങൾ തുടർന്നു.1967 മെയ് മാസം ഇസ്രയേൽ സൈന്യം സിറിയൻ അതിർത്തിയിൽ വമ്പൻ യുദ്ധ സന്നാഹം നടത്തി.അതിനോട് രൂക്ഷമായാണ് നാസർ പ്രതികരിച്ചത് 'യു എൻ സമാധാനസേനയോട് ഈജിപ്ത് - ഇസ്രയേൽ അതിർത്തിവിടാൻ ആവശ്യപ്പെട്ട നാസർ ,ചെങ്കടലിലെ ടിയാൻ കടലിടുക്ക് ഉപരോധിച്ചു. ഇസ്രയേലിന് സമുദ്ര മാർഗ്ഗം അടഞ്ഞു. ലെബനോൺ അതിർത്തിയിൽ ഇസ്രയേൽ യുദ്ധ സന്നാഹം നടത്തുന്നതായി സോവിയറ്റ് യൂണിയൻ അറബി രാജ്യങ്ങളെ അറിയിച്ചു.ഇതിൻ പ്രകാരം ഇസ്രയേലിനെ ഒതുക്കാൻ അറബ് രാജ്യങ്ങൾ തീരുമാനിക്കുകയും ജോർദാനുമായി ഈജിപ്ത് സൈനിക കരാറിൽ ഏർപ്പെടുകയും ചെയ്തു [[സിറിയ ]],[[ജോർദാൻ]], [[ഇറാക്ക് ]], [[കുവൈറ്റ്]], [[അൽജീനിയ]] എന്നീ അറബ് രാജ്യങ്ങൾ ഭൂപടത്തിൽ നിന്നും ഇസ്രയേലിനെ ഇല്ലാതാക്കുവാൻ ഒന്നിച്ചു.നാലു വശത്തു നിന്നും ഇസ്രയേൽ വളയപ്പെട്ടു.ഈ സമയത്ത് ശത്രുരാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ദുർബലമായ തങ്ങളുടെ വ്യോമസേനയുമായി ഇസ്രയേൽ കഠിന പരിശീലനത്തിലായിരുന്നു. തിരിച്ചടിക്കാൻ തീരുമാനിച്ച [[ഇസ്രായേൽ]] ജൂൺ 5 ന് അതിരാവിലെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഈജിപ്ത് വിമാനതാവളങ്ങൾ ആക്രമിച്ചു. വളരെ സവിശേഷമായ ഒരു തന്ത്രമായിരുന്നു അവർ പ്രയോഗിച്ചത്. തങ്ങളുടെ യുദ്ധവിമാനങ്ങളെ പല വ്യൂഹങ്ങളായി തിരിച്ച് തുടർച്ചയായി ആക്രമിക്കുക. ഒരു വ്യൂഹം ആക്രമണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അടുത്ത വ്യൂഹം ആക്രമണം തുടങ്ങിയിട്ടുണ്ടാകും. അപ്പോൾ അദ്യവ്യൂഹം ഇന്ധനം നിറച്ച് തയ്യാറാവും. ഈജിപ്തിന്റെ ആകാശം മുഴുവൻ ഇസ്രയേൽ വിമാനങ്ങളാൽ നിറയപ്പെട്ടു.രണ്ടു ദിവസം കൊണ്ട് തങ്ങളുടെ മൂന്നിരട്ടി വരുന്ന ഈജിപ്ത് വ്യോമസേനയുടെ 700-ൽ പരം വിമാനങ്ങളും നിരവധി റഡാർ സ്സ്റ്റേഷനുകളും മുഴുവൻ വിമാനതാവളങ്ങളും ഇസ്രയേൽ ചുട്ടരിച്ചു.ഈജിപ്തിന്റെ ഒറ്റ വിമാനത്തിനു പോലും പറന്നുയരുവാൻ സാധിച്ചില്ല.റൺവേകൾ താറുമാറാവുകയും വിമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ , സീനായ് മരുഭൂമിയിൽ തമ്പടിച്ചിരുന്ന ഈജിപ്ത് കരസേനക്ക് റേഡിയോ സന്ദേശം മുറിഞ്ഞു. ഈ അവസരത്തിൽ ആക്രമിച്ച് കയറിയ ജൂത സൈന്യത്തിനു മുമ്പിൽ, ചിതറിയോടിയ ഈജിപ്ത് പട്ടാളത്തെ ഇസ്രയേൽ സേന വളഞ്ഞിട്ട് ആക്രമിച്ചു. യുദ്ധത്തിന്റെ മൂന്ന് നാല് ദിവസത്തിൽ തന്നെ സീനായ് മരുഭൂമി പിടിച്ചെടുത്ത് ഇസ്രയേൽ കരസേന സൂയസ് കനാൽ വരെയെത്തി. മിന്നൽ വേഗത്തിൽ ഈജിപ്തിനെ കീഴടക്കികൊണ്ടിരുന്ന സമയത്തു തന്നെ ഏതാണ്ടിതേ രീതിയിൽ സിറിയൻ സൈന്യത്തെയും കീഴടക്കി. ഗോലാൻ കുന്നുകളും ഗാസാ മുനമ്പും സീനായ് ഉപദ്വീപും പിടിച്ചെടുത്തു.ഈ സമയം ജോർദ്ദാൻ അതിർത്തിയിൽ ഭീകരമായ ക ര യുദ്ധം ആരംഭിച്ചു. കനത്ത നാശത്തിനൊടുവിൽ, ജൂൺ പത്തോടെ ജോർദ്ദാൻ - ഇറാഖ് സംയുക്ത സൈന്യത്തെ ജോർദ്ദാൻ നദിക്ക് കിഴക്കോട്ട് തുരുത്തി ഇസ്രയേൽ സേന ജറുസലേമിൽ പ്രവേശിച്ചു. ജോർദ്ദാൻ നദിക്കു പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്ക് പ്രദേശം മുഴുവൻ ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. തുടർന്ന് സിറിയയെ ഗോലാൻ കുന്നുകളിൽ നിന്ന് പിന്നോട്ട് ഓടിച്ച് ഇസ്രയേൽ വിജയമാഘോഷിച്ചു. സഹസ്രാബ്ദങ്ങളായി നിഷേധിക്കപ്പെട്ട ജൂതരുടെ വിശുദ്ധ നഗരമായ ജറുസലേമിൽ വിജയ കൊടിനാട്ടിയ ഇസ്രയേൽ സേന [[വിലാപമതിലിൽ ]]തലചേർത്ത് പൊട്ടിക്കരഞ്ഞു. യൂറോപ്യൻ ശക്തികളുമായി രഹസ്യ സൈനിക ധാരണ ഉണ്ടാക്കിയാണ് ഇസ്രയേൽ സ്വന്തം നില ബലപ്പെടുത്തിയത്.ജൂൺ 11 യു എൻ നേതൃത്വത്തിൽ യുദ്ധത്തിന് വിരാമമായി. ഇതാണ് ആറ് ദിന യുദ്ധം' അധിനിവേശ പ്രദേശങ്ങളിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രയേൽ തങ്ങളുടെ നില സുരക്ഷിതമാക്കി. '6 ദിവസം കൊണ്ട് ഇസ്രായേൽ [[ഈജിപ്ത്|ഈജിപ്തിൽനിന്ന്]] [[Gaza Strip|ഗാസാ മുനമ്പും]] [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപും]], [[ജോർദ്ദാൻ|ജോർദ്ദാനിൽനിന്ന്]] [[West Bank|വെസ്റ്റ് ബാങ്കും]] ([[East Jerusalem|കിഴക്കൻ ജെറുസലെം]] ഉൾപ്പെടെ), [[സിറിയ|സിറിയയിൽനിന്ന്]] [[ഗോലാൻ കുന്നുകൾ|ഗോലാൻ കുന്നുകളും]] പിടിച്ചെടുത്തു. പോരാട്ടം തുടങ്ങുന്നതിന് മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭൂമി ഇസ്രയേലിന് സ്വന്തമായി അറബ് സംയുക്ത സൈന്യത്തിന് 20000 സൈനികരെ നഷ്ടപ്പെട്ടപ്പോൾ ഇസ്രയേലിന് നഷ്ടപ്പെട്ടത് 900-2000 സൈനികരെയായിരുന്നു. സംയുക്തസേനക്ക് 800 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടപ്പോൾ ഇസ്രയേലിന് 40 യുദ്ധവിമാനങ്ങളാണ്യുദ്ധവിമാനങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്.ഇസ്രയേൽ അസ്തിത്വം അംഗീകരിക്കാതെ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ ഈജിപ്തും ജോർദ്ദാനും പിന്നീട് ജൂതരാഷ്ട്രവുമായി സന്ധി ചെയ്തു. സീനായ് മരുഭൂമി ഈജിപ്തിനും, ജോർദ്ദാൻ നദിയുടെ കിഴക്കൻ തീരങ്ങളും ഇസ്രയേൽ വിട്ടുകൊടുത്തു. അന്ന് ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത [[ഇസഹാക്ക് റബീൻ]] പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രിയായി. ഓസ്ലോയിൽ വച്ച് യാസർ അറഫാത്തുമായി സമാധാന കരാറിൽ ഒപ്പുവച്ചു. പലസ്തീനുമായി സന്ധി ചെയ്യാനൊരുങ്ങിയ ഇസഹാക്ക് റബീനെ ഒരു ജൂത തീവ്രവാദിയുടെ നോക്കിനിരയായി.
 
==അടിക്കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ആറുദിനയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്