"ജലചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +ചിത്രം
വരി 5:
== രൂപകൽപന ==
മരം കൊണ്ടാണ്‌ ചക്രം ഉണ്ടാക്കുന്നത്. (പ്രധാന ഭാഗം ദളങ്ങൾ അഥവാ ചക്രപ്പല്ലുകൾ/ഇലകൾ ആണ്‌. 4,മുതൽ 25വരെ എണ്ണം ദളങ്ങൾ ഉള്ള ചക്രങ്ങൾ ഉണ്ട്. ദളങ്ങളുടെ വലിപ്പമനുസരിച്ചും ചക്രങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഈ ദളങ്ങൾ മരത്തിൽ നിർമ്മിച്ച ചട്ടക്കൂടിനു വെളിയിലേക്ക് തള്ളി നിൽകുന്നു. ചക്രത്തിന്റെ വലിപ്പത്തിനു ആനുപാതികമായായിട്ടാണ്‌ ചക്രപ്പല്ലുകളുടെ എണ്ണം. 25 ചക്രപ്പല്ലുകൾ ഉള്ള ചക്രത്തിന്‌ 10 അടിയോളം വ്യാസമെങ്കിലും ഉണ്ടായിരിക്കും. ഭൂരിഭാഗം ചക്രങ്ങളും വൃത്താകൃതിയിലാണെങ്കിലും ചതുരഅകൃതിയിലും ഷഡ്‌ഭുജാകൃതിയിലും ചക്രങ്ങൾ ഉണ്ടാക്കാറുണ്ട്. ചതുരചക്രങ്ങൾക്ക് നാലും ഷഡ്ഭുജാകൃതിയിലുള്ളവക്ക് ആറും ദളങ്ങളാണുണ്ടാവുക.
[[പ്രമാണം:നിരണം പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ചക്രം.jpg|ലഘുചിത്രം|[[നിരണം പള്ളി]]<nowiki/>യിൽ സൂക്ഷിച്ചിരിക്കുന്ന ചക്രം.jpg]]
 
അടിയിലെ പല്ലുകൾ വെള്ളത്തിൽ മുങ്ങത്തക്കവിധം ജലം ഒഴുക്കേണ്ട ചാലിന്റെ വീതിയിൽ‍ തടിയിൽ നിർമ്മിച്ച ''കൂട്'' ചെളിയിൽ ഉറപ്പിക്കുന്നു. അതിനുള്ളിലാണ് തേക്കിലോ വീട്ടിയിലോ നിർമ്മിച്ച ‍ചക്രം സ്ഥാപിക്കുന്നത്. ചക്രത്തിന്റെ പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുമ്പോൾ ചക്രം തിരിയുകയും അതേ ദിശയിൽ ജലം ഒഴുകുകയും ചെയ്യും.ജലസേചനം നടത്തേണ്ട പാടത്തിന്റെ വലിപ്പമനുസരിച്ച് ചക്രത്തിന്റെ വലിപ്പവും വ്യത്യാസപ്പെടുന്നു. വലിപ്പം കൂടുതലുള്ള ചക്രങ്ങൾ ചവിട്ടുവാൻ രണ്ടോ അതിൽ കൂടുതൽ ആളുകളോ വേണ്ടിവരും. വലിയ ചക്രങ്ങൾ മുഖ്യമായും വെള്ളം വറ്റിക്കാനാണുപയോഗിച്ചിരുന്നതെങ്കിൽ ചെറിയവ വെള്ളം തേവാനാണുപയോഗിച്ചിരുന്നത്.
== ചക്രക്കാരൻ ==
"https://ml.wikipedia.org/wiki/ജലചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്