"ബ്ലൂ മൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Meenakshi nandhini (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2680675 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
[[File:December 2009 partrial lunar eclipse-cropped.jpg|thumb|[[ഡിസംബർ 2009 ചന്ദ്രഗ്രഹണം|ഡിസംബർ 2009 ചന്ദ്രഗ്രഹണം സമയത്തെ]] ബ്ലൂ മൂൺ]]
ഒരു കലണ്ടർ മാസത്തിൽ തന്നെയുള്ള രണ്ടാമത്തെ പൗർണമി അഥാവാ ഒരു [[ഋതു|ഋതുവിൽ]] സംഭവിക്കുന്ന നാല് പൗർണമികളിൽ മൂന്നാമത്തേതിനെ '''ബ്ലൂ മൂൺ''' അഥവാ '''നീല ചന്ദ്രൻ''' എന്ന് വിളിക്കുന്നു. ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. ചന്ദ്രന്റെ നിറം ഓറഞ്ചാക്കുന്ന പ്രതിഭാസമാണിത്. അപൂർവ്വമായി സംഭവിക്കുന്നത് എന്ന അർത്ഥത്തിലാണ് ബ്ലൂ മൂൺ എന്ന് പ്രയോഗിക്കുന്നത്.
 
==നിർവ്വചനം==
വരി 7:
[[File:Eclipse and Super blue blood moon 31.01.2018 DSCN9664.jpg|thumb|31.01.2018 ന് ഉണ്ടായ സൂപ്പർ ബ്ലൂമൂൺ- റെഡ്മൂൺ- ചന്ദ്രഗ്രഹണം]]
സാധാരണ വർഷത്തിൽ 12 തവണ പൂർണ്ണ ചന്ദ്രൻ ദൃശ്യമാകാറുണ്ട്. അതേസമയം, രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ 13 പൗർണ്ണമി ഉണ്ടാകാറുണ്ട്. ഒരു വർഷത്തിൽ 4 ഋതുക്കളാണ് ഉള്ളത്. ഒരു ഋതുവിൽ സാധാരണ 3 പൗർണമിയും. എന്നാൽ 13 പൗർണമികൾ ഉണ്ടാകുന്ന വർഷം ഏതെങ്കിലും ഒരു ഋതുവിൽ 4 പൗർണമികൾ ഉണ്ടാകും. അപ്പോൾ ആ ഋതുവിലെ മൂന്നാം പൗർണമിയായിരിക്കും ബ്ലൂ മൂൺ. [[സ്കൈ & ടെലിസ്കോപ്പ്|സ്കൈ & ടെലിസ്കോപ്പിന്റെ]] 1946 മാർച്ച് ലക്കത്തിലാണ് പരമ്പരാഗതമായ നിർവചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ബ്ലൂ മൂൺ ഒരു [[സൗര കലണ്ടർ]] മാസത്തിലെ രണ്ടാം പൂർണ്ണ ചന്ദ്രനാണെന്നും അതിന് ഋതുക്കളുമായി ഒരു ബന്ധവുമില്ല എന്നുമുള്ള നിലവിലെ വ്യാഖ്യാനപരമായ തെറ്റിദ്ധാരണയ്ക്ക് കാരണം ഇതാണ്.
 
2018 ജനുവരി 31ന് സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. യുഎസിലാണ് ഇത് ആദ്യം ദ്യശ്യമായത്. പൂർണ ചന്ദ്രഗ്രഹണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭാഗികമായോ പൂർണമായോ ചന്ദ്രൻ മറിയുന്ന അവസ്ഥയല്ല. ചന്ദ്രനെ ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിൽ കാണുന്ന അവസ്ഥയെയാണ്. ബ്ലൂമൂൺ, സൂപ്പർമൂൺ,ബ്ലഡ്മൂൺ എന്നീ മൂന്ന് ചാന്ദ്രപ്രതിഭാസങ്ങൾ ഒന്നിച്ച് ആകാശത്ത് കാണാൻ പറ്റുന്ന പൂർണചന്ദ്രഗ്രഹണം ആയിരുന്നു ഇത്. ചന്ദ്രന്റെ വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും. ഇതിനു മുൻപ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വർഷം മുൻപാണ് – 1866 മാർച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല.<ref>http://www.manoramaonline.com/environment/environment-news/2018/01/31/super-blue-blood-moon-2018-what-when-and-where.html</ref>
 
== ബ്ലൂമൂൺ മുലമുണ്ടാകന്ന അനന്തരഫലങ്ങൾ ==
 
ബ്ലഡ്മൂൺ (സൂപ്പർമൂ‍ൺ ) ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കൂടാതെ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
 
ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ [[ജപ്പാൻ|ജപ്പാൻ]] ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്. ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ [[പ്ലാസ്മ|പ്ലാസ്മയെ]] ദശലക്ഷക്കണക്കിനു [[കെൽവിൻ|കെൽവിൻ]] ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.
 
ഭൂമിയുടെ അന്തർഭാഗം തിളച്ചു മറ‍ിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ [[സൂപ്പർമൂൺ|സൂപ്പർമൂൺ]] സമയത്ത് പസഫിക്കിലെ [[ഭൗമപാളികൾ|ഭൗമപാളികൾ]] അസ്ഥിരമായതിനെ തുടർന്നു [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] [[ഭൂചലനം|ഭൂചലനമുണ്ടായി]]. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന [[ഭൂകമ്പം|ഭൂകമ്പങ്ങൾക്ക്]] പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
 
[[പാക്കിസ്ഥാൻ|പാക്കിസ്ഥാൻ]] (2011), [[ചിലി|ചിലി]] (2010), [[സുമാട്രാ|സുമാട്രാ]] (2004), [[ലത്തൂർ|ലത്തൂർ]] (1993), [[ഉത്തരകാശി|ഉത്തരകാശി]] (1991), [[അലാസ്കാ|അലാസ്കാ]] (1964), [[സുമാട്രാ|സുമാട്രാ]] (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്.
 
== ഇതും കാണുക ==
* [[സൂപ്പർമൂൺ]]
* [[ബ്ലഡ് മൂൺ]]
 
== അവലംബം ==
 
[[വർഗ്ഗം:ജ്യോതിശാസ്ത്രം]]
"https://ml.wikipedia.org/wiki/ബ്ലൂ_മൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്