"ബ്ലൂ മൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==നിർവ്വചനം==
ബ്ലൂ മൂൺ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്. സാധാരണ ഒരു മാസത്തിൽ ഒരു വെളുത്തവാവ് അഥവാ പൂർണ്ണ ചന്ദ്രനാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചില മാസങ്ങളിൽ രണ്ട് പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ അധികമായി സംഭവിക്കുന്ന പൗർണമിയെയാണ് പൊതുവിൽ ബ്ലൂ മൂൺ എന്ന് വിളിക്കുന്നത്. "വൺസ് ഇൻ എ ബ്ലൂ മൂൺ" എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷിൽ. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്ന് എന്നതാണ് ഇതിന്റെ അർത്ഥം.
[[File:Eclipse and Super blue blood moon 31.01.2018 DSCN9664.jpg| 31.01.2018 ന് ഉണ്ടായ സൂപ്പർ ബ്ലൂമൂൺ- റെഡ്മൂൺ- ചന്ദ്രഗ്രഹണം]]
 
സാധാരണ വർഷത്തിൽ 12 തവണ പൂർണ്ണ ചന്ദ്രൻ ദൃശ്യമാകാറുണ്ട്. അതേസമയം, രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ 13 പൗർണ്ണമി ഉണ്ടാകാറുണ്ട്. ഒരു വർഷത്തിൽ 4 ഋതുക്കളാണ് ഉള്ളത്. ഒരു ഋതുവിൽ സാധാരണ 3 പൗർണമിയും. എന്നാൽ 13 പൗർണമികൾ ഉണ്ടാകുന്ന വർഷം ഏതെങ്കിലും ഒരു ഋതുവിൽ 4 പൗർണമികൾ ഉണ്ടാകും. അപ്പോൾ ആ ഋതുവിലെ മൂന്നാം പൗർണമിയായിരിക്കും ബ്ലൂ മൂൺ. [[സ്കൈ & ടെലിസ്കോപ്പ്|സ്കൈ & ടെലിസ്കോപ്പിന്റെ]] 1946 മാർച്ച് ലക്കത്തിലാണ് പരമ്പരാഗതമായ നിർവചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ബ്ലൂ മൂൺ ഒരു [[സൗര കലണ്ടർ]] മാസത്തിലെ രണ്ടാം പൂർണ്ണ ചന്ദ്രനാണെന്നും അതിന് ഋതുക്കളുമായി ഒരു ബന്ധവുമില്ല എന്നുമുള്ള നിലവിലെ വ്യാഖ്യാനപരമായ തെറ്റിദ്ധാരണയ്ക്ക് കാരണം ഇതാണ്.
 
"https://ml.wikipedia.org/wiki/ബ്ലൂ_മൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്