"ഗാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 19:
| website =
}}
[[പത്തൊമ്പതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടിൽ]] [[ഡെൽഹി|ദില്ലിയിൽ]] ജീവിച്ചിരുന്ന പ്രസിദ്ധനായ [[ഉർദു]] കവിയും [[ഗസൽ]] രചയിതാവും [[സൂഫി|സൂഫിയുമാണ്]] '''ഗാലിബ്''' എന്നപേരിൽ അറിയപ്പെടുന്ന '''മിർസ അസദുല്ല ഖാൻ '''അഥവാ '''മിർസ നൗഷ'''<ref name=LM-35>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA35#v=onepage താൾ: 35]</ref> (ജീവിതകാലം: 1797 - 1869). മിർസ ഗാലിബ് എന്നും അറിയപ്പെടുന്നു.'''ഗസലുകളുടെ പിതാവ്''' എന്നറിയപ്പെടുന്നു.
 
മിർസ ഗാലിബിന്റെ പിതാവും പിതാമഹനും തുർക്കി പ്രഭുവർഗ്ഗത്തിൽ ജനിച്ച പടയാളികളായിരുന്നു. ഗാലിബിന് അഞ്ചുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ അച്ഛനും എട്ടുവയസ്സുള്ളപ്പോള് അച്ഛന്റെ സഹോദരനും മരണമടഞ്ഞു. അതിനാൽ അമ്മയുടെ വീട്ടിലാണ് തന്റെ ബാല്യകാലം അദ്ദേഹം ചെലവഴിച്ചത്. ഏഴുവയസ്സ് തികയുന്നതിനുമുമ്പേ കവിതയെഴുതിത്തുടങ്ങിയ ഗാലിബ് പതിനൊന്നാം വയസ്സുമുതൽ മുശായിറകളിൽ പങ്കെടുത്തുതുടങ്ങി. മുപ്പതുവയസായപ്പൊഴേക്കും കവിയെന്ന നിലയിൽ അദ്ദേഹം വളരെയേറെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു.
 
കവിതാരചനയിൽ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന [[Zauq|സൗഖ്]] 1854-ൽ മരിച്ചതിനുശേഷം ഗാലിബ് [[മുഗൾ]] ഡെൽഹിയിലെ ആസ്ഥാനകവിയായിരുന്നു. [[ശിപായിലഹള ഡെൽഹിയിൽ|1857-ലെ ലഹളക്കാലം]], അതിനു ശേഷമുള്ള [[ദില്ലി പിടിച്ചടക്കൽ|ബ്രിട്ടീഷുകാരുടെ ദില്ലി പിടിച്ചടക്കൽ]], അതിനു ശേഷവുമുള്ള നഗരത്തിന്റെ നശീകരണം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവും ശോകാത്മവുമായ വിവരണം ഇദ്ദേഹത്തിന്റെ രചനകളിലുണ്ട്.<ref name=LM-XVIII>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PR20#v=onepage താൾ: XVIII]</ref> ലളിതമായ ശൈലിയിൽ എഴുതുന്ന സൗഖിന്റെ രചനകളെ അപേക്ഷിച്ച് ഗാലിബിന്റെ രചനകൾ ഏറെ സങ്കീർണ്ണമാണെന്ന് വിലയിരുത്തുന്നു.<ref name=LM-40>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA40#v=onepage താൾ: 40-41]</ref> [[സൂഫിമാർഗ്ഗം|സൂഫിമാർഗ്ഗത്തിന്റെ]] വക്താവായിരുന്ന ഗാലിബ്, മൗലിക ഇസ്ലാമികനേതാക്കളെ തന്റെ രചനകളിൽക്കൂടി വിമർശിച്ചിരുന്നു.<ref name="LM-80">ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA80#v=onepage താൾ: 80]</ref> അക്കാലത്തെ ഡെൽഹിയിലെ ഇസ്ലാമികപണ്ഡിതരിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ-ആധുനിക സാങ്കേതികവിദ്യകളോട് ഏറെ മതിപ്പുള്ളയാളായിരുന്നു ഗാലിബ്.<ref name=LM-131>ലാസ്റ്റ് മുഗൾ,{{സൂചിക|൧}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA131#v=onepage താൾ: 131 - 132]</ref>
"https://ml.wikipedia.org/wiki/ഗാലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്