"അന്ധകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ശിവനോടുള്ള പ്രേമത്താൽ ഒരിക്കൽ പാർവ്വതി ശിവന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:50, 29 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ശിവനോടുള്ള പ്രേമത്താൽ ഒരിക്കൽ പാർവ്വതി ശിവന്റെ കണ്ണുകൾ രണ്ടും കൈകൊണ്ടു പൊത്തിയടച്ചു. നിമിഷാർദ്ധനേരത്തെ ആ പ്രക്രിയയിൽ പ്രപഞ്ചമാകെ ഇരുളിലാണ്ടതായി ഐതിഹ്യം പറയുന്നു. ആ അന്ധകാരത്തിൽ നിന്ന് ഒരു ദിവ്യശിശു ജന്മമെടുക്കുകയും ചെയ്തു. അന്ധകാരത്തിൽ ജനിച്ചവനായതുകൊണ്ട് ശിവൻ ആ കുഞ്ഞിന് അന്ധകൻ എന്നു പേരിട്ടു. ആ സമയത്ത് പുത്രകാമനയോടെ ശിവനെ തപസ്സു ചെയ്തുകൊണ്ടിരുന്ന ഹിരണ്യാക്ഷന് ആ ശിശുവിനെ ശിവൻ നൽകി. അവനെ ഉത്തമപുത്രനായി വളർത്തണം എന്ന വാക്കോടെയായിരുന്നു ആ ദാനം.

"https://ml.wikipedia.org/w/index.php?title=അന്ധകൻ&oldid=2678636" എന്ന താളിൽനിന്ന് ശേഖരിച്ചത്