"സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 54:
ജെ. ജെ. അബ്രാംസ് സംവിധാനം ചെയ്ത് 2013 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് '''സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ്'''. റോബർട്ടോ ഓർച്ചി, അലക്സ് കുർട്ട്സ്മാൻ എന്നിവർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സ്റ്റാർ ട്രെക്ക് ചലച്ചിത്രപരമ്പരയിലെ പന്ത്രണ്ടാം ചിത്രവും, സ്റ്റാർ ട്രെക്ക് റീബൂട്ട് പരമ്പരയിലെ രണ്ടാം ചിത്രമാണ് ഇത്.
മുൻ സിനിമയിൽ നിന്നുള്ള താരങ്ങൾ
[[ക്രിസ് പൈൻ]], [[സാക്കറി ക്വിന്റോ]], സൈമൺ പെഗ്, [[കാൾ അർബൻ]], സോയി സാൽദാന, ജോൺ ചോ, ആന്റൺ യെൽച്ചിൻ, ബ്രൂസ് ഗ്രീൻ വുഡ്, ലിയോനാർഡ് നിമോയ് എന്നിവർ അവരവരുടെ വേഷങ്ങൾ തുടർന്നും അവതരിപ്പിച്ചു. ഇവരെ കൂടാതെ ബെനഡിക്ട് കുംബർബാച്ച്, ആലീസ് എവ്, പീറ്റർ വെല്ലർ എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ മരിച്ച ലിയോനാർഡ് നിമോയ് അവസാനമായി അവതരിപ്പിച്ച സ്പോക് കഥാപാത്രമാണ് ഇത്. 23-ാം നൂറ്റാണ്ടിൽ നടക്കുന്നതായി ചിത്രീകരിച്ച ഈ ചിത്രത്തിൽ മുൻ സ്റ്റാർ ഫ്ലീറ്റ് അംഗവും പിന്നീട് തീവ്രവാദിയുമായ ജോൺ ഹാരിസണെ തേടി യുഎസ്എസ് എന്റർപ്രൈസിനെ ക്ലിങ്ങോണുകളുടെ ലോകത്തേക്ക് പോകുന്നതാണ് പ്രമേയം. 
 
2013 ഏപ്രിൽ 23 ന് [[സിഡ്‌നി|സിഡ്നിയിലെ]] ഇവൻറ് സിനിമാസിൽ ആദ്യമായി പ്രദർശനത്തിനെത്തിയ ചിത്രം [[ഓസ്ട്രേലിയ]], [[ന്യൂസിലൻഡ്]], [[ബ്രിട്ടൻ]], [[യൂറോപ്പ്]], [[പെറു]] എന്നിവിടങ്ങളിൽ മെയ് 9 ന് പുറത്തിറങ്ങി. മെയ് 17 ന് [[അമേരിക്ക|അമേരിക്കയിലും]] [[കാനഡ|കാനഡയിലും]] റിലീസ് ചെയ്ത ചിത്രം അവിടത്തെ [[ഐമാക്സ്]] സിനിമാശാലകളിൽ ഒരു ദിവസം മുമ്പ് പ്രദർശനം ആരംഭിച്ചു. സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് സാമ്പത്തിക വിജയവും മികച്ച നിരൂപണവും നേടി. ലോകവ്യാപകമായി 467 ദശലക്ഷം ഡോളറിന്റെ മൊത്തം വരുമാനം നേടി സ്റ്റാർ ട്രക്ക് ഫ്രാഞ്ചൈസിയിൽ ഏറ്റവും ഉയർന്ന വരുമാനം നേടിയ ചിത്രമായി. 86-ാമത് അക്കാദമി അവാർഡിൽ, മികച്ച സ്‌പെഷ്യൽ എഫക്ട്സ് ഇനത്തിൽ [[അക്കാദമി പുരസ്കാരം|അക്കാദമി അവാർഡിന്]] നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2016 ൽ [[സ്റ്റാർ ട്രെക്ക് ബിയോൺഡ്]] എന്ന തുടർചിത്രം ഇറങ്ങി.