"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
}}
 
[[കേരളം|കേരളത്തിലെ]] [[ബ്രാഹ്മണർ|ബ്രാഹ്മണ സമൂഹത്തിലെ]] ഒരു ഉപജാതിയാണ് '''നമ്പൂതിരി'''.ഭാരതീയ ബ്രാഹ്മണവർഗ്ഗങ്ങളിൽ മറ്റേതിനേക്കാളും മേൽആഭിജാത്യം നമ്പൂതിരിമാർക്കാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.{{തെളിവ്}}പഴയകാല നമ്പൂതിരിമാരിൽ എല്ലാവരും തന്നെ [[വേദങ്ങൾ]] ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അത് പ്രകാരം വൈദിക വൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. [[കേരളചരിത്രം|കേരളചരിത്രത്തിൽ]] സുപ്രധാനമായ പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. അവരുടെ അധിനിവേശത്തിനും പ്രവർത്തനങ്ങൾക്കും മുൻപ് കേരളത്തിലെ ജനങ്ങൾ [[ജാതിവ്യവസ്ഥ]]യെപ്പറ്റി വിഭാഗീയവും കർക്കശവുമായ ബോധം സൂക്ഷിക്കാത്തവരും പ്രായേണ ഗോത്രവൃത്തിയോ കുലവൃത്തിയോ എന്ന നിലയിൽ തൊഴിൽസംബന്ധമായി മാത്രം സ്വന്തം വംശഗുണത്തെ നോക്കിക്കാണുന്നവരുമായിരുന്നു. എന്നാൽ നമ്പൂതിരിമാരുടെ എത്തിപ്പെടലിനുശേഷം കർക്കശവും പലപ്പോഴും നികൃഷ്ടവുമായ തലത്തിലേക്കു് കേരളത്തിലെ [[ജാതിവ്യവസ്ഥ]] അധഃപതിച്ചു. [[ചാതുർവർണ്ണ്യം]]എന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി.
 
[[സ്മൃതി]]കളിലും [[വേദങ്ങൾ|വേദങ്ങളിലും]] അധിഷ്ഠിതമായ വർണ്ണവ്യവസ്ഥ കേരളത്തിൽ ആരംഭിച്ചതും, അതനുസരിച്ച് വിവിധ ഗോത്രസമൂഹങ്ങളെ പല തട്ടുകളിലാക്കിത്തിരിച്ച്, ഇതര ഭാരതപ്രദേശങ്ങളിലേതുപോലെ, ജാതി എന്ന തരംതിരിവുകൾ ഉണ്ടാക്കിയതും കേരളത്തിലെ തനതായ [[ജന്മിത്വം|ജന്മിത്വ സമ്പ്രദായത്തിന്]] തുടക്കം കുറിച്ചതും നമ്പൂതിരിമാരുടെ ആഗമനത്തിനുശേഷമാണു്. [[കേരളോല്പത്തി]], [[കേരളമാഹാത്മ്യം]] എന്നീ കൃതികൾ പരശുരാമനാൽ കേരളം സൃഷ്ടിക്കപ്പെട്ടത് അവർക്ക് വേണ്ടിയാണ്‌ എന്ന വിശ്വാസം ജനങ്ങളിൽ വേരുറപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്