9,364
തിരുത്തലുകൾ
No edit summary |
No edit summary |
||
അമേരിക്കൻ ഐക്യനാടുകളിൽ, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന '''റിച്ചാർഡ് മാത്യൂ സ്റ്റാൾമാൻ''' [[സ്വതന്ത്ര സോഫ്റ്റ്വെയർ സമിതി|സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ]] സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ കാരണം കൈമോശം വരികയും സ്വകാര്യ സോഫ്റ്റ്വെയറുകളുടെ വ്യാപനം സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ [[ഗ്നൂ|ഗ്നൂ പ്രോജക്റ്റിലൂടെ]] സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്വേയറുകൾ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.<ref name="ഗ്നു പ്രഖ്യാപനം">[http://www.gnu.org/gnu/initial-announcement.html റിച്ചാർഡ് സ്റ്റാൾമാൻ.ഗ്നു പദ്ധതി പ്രഖ്യാപനം 1983 സെപ്തംബർ 27.]</ref>.
ഗ്നൂ കംപയിലർ കലക്ഷൻ മുതൽ ഇന്നു സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ്
==ആദ്യ കാലം==
1953 മാർച്ച് 16 ന് ഡാനിയേൽ സ്റ്റാൾമാന്റെയും ആലിസ് ലിപ്പ്മാന്റെയും മകനായി ന്യൂയോർക്കിലാണ് റിച്ചാർഡ് സ്റ്റാൾമാന്റെ ജനനം. ഹൈസ്കൂൾ പഠനകാലത്തെ ഒരു വേനലവധിയിൽ ന്യൂയോർക്കിലെ ഐ. ബി. എം സയൻറ്റിഫിക് സെന്റർ വഴിയാണ് സ്റ്റാൾമാൻ കമ്പ്യൂട്ടറുകളുടെ ലോകത്ത് എത്തിച്ചേരുന്നത്. സംഖ്യാപരമായ പ്രശ്നങ്ങൾക്കുത്തരം കണ്ടെത്താൻ വേണ്ടിയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിച്ചെടുക്കാൻ വേണ്ടിയായിരുന്നു അവിടെ സ്റ്റാൾമാന്റെ നിയമനം എങ്കിലും, ആഴ്ചകൾക്കൊണ്ട് തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ പ്രമാണങ്ങൾ ചിട്ടപ്പെടുത്താൻ ഉപയോഗപ്പെടുന്ന ഒരു സോഫ്റ്റ്വെയറിന്റെ വികസനത്തിലും ശേഷിച്ച അവധിക്കാലം ചെലവഴിച്ചു
ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി [[മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]] (എം. ഐ. റ്റി.) യിലെ ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് ലാബോറട്ടറിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമ്മറായി ചേർന്നു. ഹാർവാഡിലെ പഠനകാലത്തു തന്നെ എം. ഐ. റ്റി. ലാബിലെ ഹാക്കർ
==എം. ഐ. റ്റി. ദിനങ്ങൾ==
|