"നാരദ ന്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
മാത്യു സാമുവലും സഹപ്രവർത്തക എയ്ഞ്ചൽ അബ്രഹാമും 2011 ൽ ഷൂട്ട് ചെയ്ത 52 മണിക്കൂർ ദൈർഘ്യമുള്ള  വീഡിയോ ഫൂട്ടേജുകളിൽ പ്രമുഖ രാഷ്ട്രീയനേതാക്കളോട് സാദൃശ്യമുള്ള വ്യക്തികൾ  ഇമ്പക്സ് കാൾസൾട്ടൻസി സൊല്യൂഷൻസ് എന്ന ഇല്ലാത്ത കമ്പനിക്കായി അനധികൃത സഹായങ്ങൾ ചെയ്യുവാൻ മാത്യു സാമുവലിന്റെ പക്കൽ നിന്ന് കൈക്കൂലി സ്വീകരിക്കുന്ന ദൃശ്യങ്ങൾ കാണാം. തൃണമൂൽ കോൺഗ്രസ് അംഗം കെ ഡി സിങാണ് ഈ ഓപ്പറേഷനുവേണ്ടി മുഴുവൻ പണവും നൽകിയതെന്ന് പിന്നീട് സാമുവൽ ആരോപിക്കുന്നുണ്ട്.  
 
തുടക്കത്തിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പറഞ്ഞ്  തൃണമൂൽ കോൺഗ്രസ് സ്റ്റിംഗിനെ തള്ളിക്കളഞ്ഞു. ഡെറെക്ക് ഒ ബ്രയാൻ എന്ന തൃണമൂൽ വക്താവ് പ്രതിപക്ഷത്തിന്റെ കുപ്രചാരണമാണിതെന്നും അങ്ങനെയൊരു ഓപ്പറേഷൻ നടന്നിട്ടില്ലെന്നും വാദിച്ചു. പിന്നീട് ലഭിച്ച പണം സംഭാവനയായിരുന്നെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
 
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സിപിഐഎം) ഭാരതീയ ജനത പാർട്ടി (ബിജെപി)  എന്നിവർ അഴിമതി നടത്തിയ രാഷ്ട്രീയനേതാക്കളുടെ രാജിയാവശ്യപ്പെട്ട് സമരങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി.
 
__ഉള്ളടക്കംഇടുക__
185

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2673015" എന്ന താളിൽനിന്ന് ശേഖരിച്ചത്