"തോമാശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
Reverting the recent pov pushing
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 36:
[[File:Thomas.jpg|170px|thumb|left|തോമാശ്ലീഹയുടെ ഐക്കൺ]]
ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ [[മുസ്സിരിസ്|മുസ്സിരിസ്സിലാണു]] (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ [[യഹൂദ മതം|ജൂത]] കോളനികളുണ്ടായിരുന്നു. [[ഇസ്ലാം]] മതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ [[സുറിയാനി]] ഭാഷ ആയിരുന്നു.
 
 
തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ [[സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനികളുടെ]] വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. [[ഏഴരപ്പള്ളികൾ]] എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം കുത്തേറ്റ് മരിച്ചതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.
 
തോമശ്ലീഹ ഇന്ത്യയിൽ വന്നതായി വത്തിക്കാൻ പോലും അംഗീകരികുന്നില്ല. കൂടാതെ ചരിത്രപരമായി ഇതിനു രേഖയുമില്ലെന്ന് ചരിത്രകാരൻമാരായ (ICHR) പ്രൊഫസർ ശ്രീ ഒ ൻ മാത്യു, സി ഐ ഐസക് എന്നിവർ ശാസ്ത്രീയമായി തെളിയിച്ചതാണ്. മത പരിവർത്തനത്തിനായി ചരിത്രം വ്യാജമായി നിര്മിച്ചതാണെന്നു ഈ ചരിത്ര പണ്ഡിതന്മാർ പ്രഖ്യാപിച്ചിരുന്നു. സെയിന്റ് തോമസ് AD52ൽ കേരളത്തിൽ വന്നു നമ്പൂതിരിമാരെ മാമുദീസ മുക്കി മതം മാറ്റി എന്നാണ് മിഷനറിമാർ അവകാശപ്പെടുന്നത്. എന്നാൽ നാലാം നൂറ്റാണ്ടിനു ശേഷമാണ് നമ്പൂതിരിമാർ ഉണ്ടായത് തന്നെ. അപ്പോൾ നമ്പൂതിരിമാർ ഇല്ലാത്ത കാലത്തു സെയിന്റ് തോമസ് എങ്ങനെ അവരെ മതം എന്ന് സി ഐ ഐസക് ചോദിച്ചപ്പോൾ ഇവർക്ക് മറുപടിയില്ല. കുരിശ് ക്രൈസ്തവരുടെ ഔദ്യോഗിക ചിഹ്നമായി കോൺസ്റ്റന്റൈൻ ചക്രവർത്തി അംഗീകരിക്കുന്നത് AD453 ൽ ആണ്. അപ്പോൾ സെയിന്റ് തോമസ് കുരിശു AD 52 ൽ കേരളത്തിൽ എങ്ങനെയാണ് സ്ഥാപിച്ചത് എന്ന് ഒ ൻ മാത്യു മിഷണറിക്കാരെ ചോദ്യം ചെയ്തിരുന്നു. 1952ൽ സെയിന്റ് തോമസ് കേരളത്തിൽ വന്നതിന്റെ 1900 വര്ഷം ആഘോഷിക്കാൻ കേരളത്തിലെ ക്രൈസ്തവർ പോപ്പിനെ സമീപിച്ചപ്പോൾ അത് അവർ അംഗീകരിച്ചില്ല. കേരളത്തിലെ ഒരു ജന വിഭാഗം കെട്ടു കഥകളിൽ വിശ്വസിച്ചു മതം മാറി വഞ്ചിതരായവർ ആണ്.
{{ശ്ലീഹന്മാർ}}
"https://ml.wikipedia.org/wiki/തോമാശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്