"മുതലാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 3:
{{Template:Marxist theory}}
[[ഉത്പാദനോപാധികൾ|ഉത്പാദനോപാധികളുടെ]] സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് '''മുതലാളിത്തം''' എന്ന് വിളിക്കുന്നത്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം രണ്ട് രീതിയിൽ - ''[[ലാഭം]]'' ആയും'' [[കൂലി]]'' ആയും ആണ് രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവരണ്ടിനുമൊപ്പം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണാവകാശത്തിൽ നിന്നും ഉരുത്തിരിയുന്ന ''[[പാട്ടം]]'' എന്ന പ്രതിഭാസവും ഈ സമ്പദ്‌‌വ്യവസ്ഥയിൽ കാണാം. എന്തുതന്നെയായാലും, [[മൂലധനം]] പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം. പലപ്പോഴും ഈ ലാഭം സംരംഭത്തിന്റെ കൂടുതൽ വികാസത്തിന് നിക്ഷേപിക്കപ്പെടുകയും അത് കൂടുതൽ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന [[തൊഴിലാളി|തൊഴിലാളികൾ]] എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി. എന്നാൽ ഇവർക്ക് സംരംഭത്തിലോ, ഉത്പാദനോപാധികളിലോ ഉടമസ്ഥാവകാശമുണ്ടാകില്ല. അതിനാൽ തന്നെ, സംരംഭം ലാഭത്തിലായാലും നഷ്ടത്തിലായാലും ഇവർക്ക് കൂലി ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും.<ref>http://en.wikipedia.org/wiki/Capitalism</ref>
.
 
മുതലാളിത്തത്തിൽ മറ്റെന്തിനേയും പോലെ അദ്ധ്വനവും ഒരു ചരക്ക് ആയിരിക്കും എന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിയെക്കൊണ്ട് കുറഞ്ഞകൂലിയ്ക്ക് ജോലിചെയ്യിക്കണമെന്നു മുതലാളിയും മുതലാളിയിൽ നിന്നു കൂടുതൽ കൂലി വാങ്ങിച്ചെടുക്കണമെന്നു തൊഴിലാളിയും താത്പര്യപ്പെടും.ഇത് പലപ്പോഴും സംഘർഷത്തിലേക്ക് എത്തിച്ചേരുംഗ
ഗോത്ര വർഗ്ഗം,അടിമ ഉടമ സബ്രദായം,ജന്മി കുടിയാൻസംവിധാനം, മുതലാളിത്തം,എന്നീക്രമങ്ങളിലൂടെ യാണ് മിക്കവാറും ജനസമൂഹങ്ങളുടെ സഞ്ചാരം.പലസമൂഹങ്ങളിലും ഈ വ്യവസ്ഥിതികൾ വ്യവച്ഛേദിച്ച് അറിയാൻ കഴിയാത്തവണ്ണം കൂടിക്കുഴഞ്ഞു കിടക്കുകയായിരിക്കും. യൂറോപ്പിലെ വ്യവസായ വിപ്ലവം വലിയ തൊഴിൽ ശാലകളുടെ ഉൽഭവത്തിനു വഴിയൊരുക്കി. ഇത്തരം വ്യവസായങ്ങൾ വലിയ മുതൽ മുടക്ക്,ദീർഘവീക്ഷണത്തോടുകൂടിയുള്ള മാനേജ്മെൻറ് ,പ്ലാനിഗ് എന്നിവ അത്യാവശ്യമാക്കി ഈ വ്യവസായങ്ങളുടെ ഉടമകൾക്ക് വലിയ ലാഭം കിട്ടുകയും അവർവീണ്ടും പുതിയവ സ്ഥാപിക്കുകയും ചെയ്തു. അതോടെ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായി. അങ്ങനെ ഉദ്പ്പാദന ഉപാധികളുടെ ഉടമസ്ഥന്മാരായ മുതലാളിമാർ എന്നൊരു സമൂഹവും അധ്വാന ശേഷി വിൽക്കുന്നവരായ തൊഴിലാളികൾ എന്ന വിഭാഗവും ഉദയും ചെയ്തു. പണത്തിൻറെ കുത്തൊഴുക്ക് സമൂഹത്തിലേയ്ക്ക് ഉണ്ടായി. പഴയ ജന്മി കുടിയാൻ സംവിധാനത്തിൽ കാർഷിക വിളകളെ മാത്രം ആശ്രയിച്ചിരുന്ന സമൂഹത്തിൽ വ്യവസായ ഉല്പ്പന്നങ്ങളുടെ വിൽപ്പനയിലൂടെ വൻതോതിൽ പണം ലഭിച്ചു.
 
{{Econ-stub}}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മുതലാളിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്