"ബ്രാഡ് പിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 18:
 
ടെലിവിഷനിൽ അതിഥിവേഷങ്ങളിലഭിനയിച്ചാണ് പിറ്റ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. 1987-ൽ [[സിബിഎസ്]] സോപ്പ് ഓപ്പറയായ [[ഡാളസ്]]-ൽ 1991-ൽ പുറത്തിറങ്ങിയ [[തെൽമ & ലൂയിസ്]] എന്ന ചിത്രത്തിൽ പിറ്റ് ചെയ്ത കൗബോയ് വേഷം ശ്രദ്ധ പിടിച്ചുപറ്റി. ഇദ്ദേഹം ആദ്യമായി ഒരു പ്രമുഖ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിച്ചത് [[ഇന്റർവ്യു വിത് ദ വാമ്പയർ]] (1994) എന്ന ചിത്രത്തിലാണ്. 1995-ൽ വൻവിജയം നേടിയ കുറ്റകൃത്യ ചിത്രം [[സെ7ൻ]], ശാസ്ത്ര ചിത്രം [[ട്വെൽവ് മങ്കീസ്]] എന്നിവയിൽ പിറ്റ് മുഖ്യ വേഷങ്ങളിലെത്തി.
ട്വെൽവ് മങ്കീസിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. [[ഫൈറ്റ് ക്ലബ്]] എന്ന ചിത്രത്തിലെ (1999) ടൈലർ ഡർഡൻ, [[ഓഷ്യൻസ് ലെവൺഇലവൻ]] (2001) അതിന്റെ തുടർ ചിത്രങ്ങളായ [[ഓഷ്യൻസ് ട്വെൽവ്]] (2004), [[ഓഷ്യൻസ് തെർട്ടീൻതെർറ്റീൻ]] (2007) എന്നീ ചിത്രങ്ങളിലെ റസ്റ്റി റയൻ എന്നീ കഥാപാത്രങ്ങളിലൂടെ പിറ്റ് ലോകശ്രദ്ധ നേടി. [[സ്പൈ ഗെയിം]] (2001), [[ട്രോയ് (ചലച്ചിത്രം)|ട്രോയ്]] (2004), [[മിസ്റ്റർ ആന്റ് മിസിസ് സ്മിത്ത്]] (2005), [[ബേൺ ആഫ്റ്റർ റീഡിങ്]] (2008), [[ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ]] (2008) എന്നിവ ഇദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
 
ചലച്ചിത്ര നടിമാരായ [[ഗ്വിനെത്ത് പാൽട്രോവ്|ഗ്വിനെത്ത് പാൽട്രോവുമായുള്ള]] ബന്ധത്തിനും [[ജെന്നിഫർ ആനിസ്റ്റൺ|ജെന്നിഫർ ആനിസ്റ്റണുമായുള്ള]] വിവാഹജീവിതത്തിനും ശേഷം 2005-ൽ പിറ്റ് [[ആഞ്ചലീന ജോളി|ആഞ്ചലീന ജോളിയെ]] വിവാഹം ചെയ്തു. ഇവർക്ക് ആറ് മക്കളുണ്ട്. ജോളിയുമായുള്ള വിവാഹത്തിനുശേഷം പിറ്റ് പല സമൂഹസേവന സംരംഭങ്ങളിലും ഭാഗമാകുവാൻ തുടങ്ങി.
"https://ml.wikipedia.org/wiki/ബ്രാഡ്_പിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്