"വിഹാർ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
ഒരു പ്രാചീന ബുദ്ധവിഹാരത്തിൽ നിന്നുമാണ് ഇവിടെയുള്ള ഗ്രാമത്തിനും ഈ തടാകത്തിനും വിഹാർ എന്ന പേര് ലഭിച്ചത്. ഈ ബുദ്ധവിഹാരത്തേക്കുറിച്ചുള്ള ലിഖിതങ്ങൾ ലഭ്യമായിരുന്നുവെങ്കിലും കൃത്യമായ സ്ഥാനം വെളിവാക്കപ്പെട്ടത് 2017-ൽ മുംബൈ സർവ്വകലാശാലയിലെ ഒരു ഗവേഷണസംഘത്തിന്റെ കണ്ടെത്തലിലൂടെയാണ്<ref>[http://indianexpress.com/article/india/maharashtra-found-remains-of-monastery-that-gave-vihar-lake-its-name-4686499/ ഇന്ത്യൻ എക്സ്പ്രസ്സ്]</ref>.
==ചരിത്രം==
[[File:River-Geography-Mumbai.png|thumb|left|വിഹാർ തടാകത്തിന്റെ സ്ഥാനം]]
1845 ജൂൺ മാസത്തിൽ മുംബൈയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനേത്തുടർന്ന് ഒരു പ്രക്ഷോഭം നടക്കുകയുണ്ടായി. ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഇതേക്കുറിച്ച് പഠിക്കുകയും കൃതൃമജലസംഭരണികളുടെ നിർമ്മാണം അനിവാര്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.
മിഠി നദി കേന്ദ്രീകരിച്ച് മൺസൂൺ കാലത്ത് ഉണ്ടാവാറുള്ള ശുദ്ധജലപ്രവാഹത്തെ തടയണ കെട്ടി ശേഖരിക്കുവാനായി ഒരു പദ്ധതി തയ്യാറാക്കപ്പെട്ടു. ഇതിനെ അനുകൂലിച്ച് 1850-ൽ ക്യാപ്റ്റൻ ക്രോഫോർഡ് ഒരു റിപ്പോർട്ട് സമർപ്പിച്ചു. ‘വിഹാർ വാട്ടർ വർക്ക്സ്’ എന്ന പേരിൽ 1856-ൽ തുടങ്ങിയ പദ്ധതി 1860-ൽ പൂർത്തിയായി. ഈ ജലസംഭരണത്തിന്റെ ഭാഗമായി രൂപം കൊണ്ടവയാണ് [[തുൾസി തടാകം]], വിഹാർ തടാകം, [[പവായ് തടാകം]] എന്നിവ.
"https://ml.wikipedia.org/wiki/വിഹാർ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്