"വിഹാർ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
[[മുംബൈ| മുംബൈയിൽ]] വിഹാർ ഗ്രാമത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് വിഹാർ തടാകം. [[സഞ്ജയ് ഗാന്ധി ദേശീയോദ്യാനം| സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ]] ഭാഗമാണ് ഈ തടാകം. [[ദക്ഷിണ മുംബൈ| ദക്ഷിണ മുംബൈയിലേക്കുള്ള]] കുടിവെള്ളത്തിന്റെ ഒരു ശ്രോതസ്സ് കൂടിയാണ് വിഹാർ<ref name = "tifr">http://theory.tifr.res.in/bombay/history/water.html Bombay History: Water</ref>.
==പേരിനു പിന്നിൽ==
ഒരു പ്രാചീന ബുദ്ധവിഹാരത്തിൽ നിന്നുമാണ് ഇവിടെയുള്ള ഗ്രാമത്തിനും ഈ തടാകത്തിനും വിഹാർ എന്ന പേര് ലഭിച്ചത്. ഈ ബുദ്ധവിഹാരത്തേക്കുറിച്ചുള്ള ലിഖിതങ്ങൾ ലഭ്യമായിരുന്നുവെങ്കിലും കൃത്യമായ സ്ഥാനം വെളിവാക്കപ്പെട്ടത് 2017-ൽ മുംബൈ സർവ്വകലാശാലയിലെ ഒരു ഗവേഷണസംഘത്തിന്റെ കണ്ടെത്തലിലൂടെയാണ്<ref>[http://indianexpress.com/article/india/maharashtra-found-remains-of-monastery-that-gave-vihar-lake-its-name-4686499/ ഇന്ത്യൻ എക്സ്പ്രസ്സ്]</ref>.
==ചരിത്രം==
1845 ജൂൺ മാസത്തിൽ മുംബൈയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനേത്തുടർന്ന് ഒരു പ്രക്ഷോഭം നടക്കുകയുണ്ടായി. ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഇതേക്കുറിച്ച് പഠിക്കുകയും കൃതൃമജലസംഭരണികളുടെ നിർമ്മാണം അനിവാര്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/വിഹാർ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്