"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ഐതിഹ്യം ==
ഐതിഹ്യമനുസരിച്ച് പൂമുള്ളി [[നമ്പൂതിരി]] (തിരുവലയന്നൂർ [[ഭട്ടതിരി]] എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി [[ക്ഷേത്രം]] സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു [[ഊരകം]]. ചെന്നൈക്കടുത്തുള്ള [[കാഞ്ചിപുരംകാഞ്ചീപുരം]] കാമാക്ഷി അമ്മൻകാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ "കാഞ്ചി കാമാക്ഷി [[ദേവി]]" നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ നമ്പൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയിൽ ആദിപരാശക്തിയായ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ജഗദംബിക [[ഊരകം]] വിട്ട് ദേവിക്കായി അവിടെ ഒരു [[ക്ഷേത്രം]] പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും മഹാമായ സ്വപ്നത്തിൽ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ [[ക്ഷേത്രം]] നിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏൽപ്പിച്ചു. അന്നുമുതൽ ഈ ദേവി "അമ്മത്തിരുവടി" എന്ന് അറിയപ്പെടുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്