"എ. ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

312 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
==ജീവിതരേഖ==
1925 ഡിസംബർ 18 -ന്‌ എറണാംകുളത്ത്[[എറണാകുളം|എറണാകുളത്ത്]] ജനനം. കോവിലകത്തുപറമ്പിൽ പത്മനാഭമേനോനും ആലപ്പാട്ട് നാരായണിയമ്മയുമായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് സർ‌വകലാശാല]]യിൽ നിന്ന് ഇന്റർമീഡിയറ്റും [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948-ൽ മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം . കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് .
 
1997 ഇൽ-ൽ അന്നത്തെ [[കേരള സർക്കാർ|കേരളാ സർക്കാരിന്റെ]] നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം ഡിസി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം തയ്യാറാക്കാൻ വേണ്ടിയുള്ള സമിതി രൂപീകരണവും, രാഷ്ട്രീയ ഇടപെടലുകളും, സമിതിയിൽ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും അന്ന് ചർച്ചാ വിഷയമായിരുന്നു .<ref>http://www.mathrubhumi.com/online/malayalam/news/story/429464/2010-07-24/kerala</ref>
 
== കൃതികൾ ==
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2667480" എന്ന താളിൽനിന്ന് ശേഖരിച്ചത്