"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,068:
::ഞാൻ ആദ്യകുറിപ്പിൽ ബുള്ളറ്റിട്ട് പറഞ്ഞതൊന്നുമല്ല കാര്യനിർവാഹകരുടെ പണികൾ, അതിലും എത്രയോ അധികമുണ്ടെന്നും ഇന്റെർനാഷ്ണൽ ലെവലിൽ കാര്യങ്ങൾ നിൽക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും ആക്ടീവാണെന്നും ഒക്കെ വിശ്വേട്ടൻ പറഞ്ഞിരുന്നു. ഞാൻ അതേ പറ്റി അജ്ഞനാണ് എന്നതൊരു കുറ്റമായി കാണുന്നു. ശ്രീജിത്ത് പിന്നീടിട്ട ലിങ്ക്സിൽ 0 എഡിറ്റ്സ് ഒക്കെ കണ്ടപ്പോളും പ്രത്യേകിച്ചൊന്നും തോന്നിയില്ല. എഡിറ്റ്സിലല്ലല്ലോ കാര്യം. രഞ്ജിത് പറഞ്ഞതുപോലെ അറിവുള്ളവരെ നീക്കുന്നതിനേക്കാൾ നല്ലത്, ഇന്നത്തെ അവസരത്തിൽ ആ ഗണത്തിലേക്ക് അല്പം അധികം ആളുകളെ എത്തിക്കുക എന്നതാണ്. പക്ഷേ, ''എണ്ണം കൂടിയാൽ അത്രയും നല്ലത്'' എന്നകാര്യം ആ കാര്യനിർവ്വാഹക പേജിൽ കൊടുക്കുന്നത് ഇതൊന്നുമറിയാത്തവക്ക് അല്പം നല്ലതാവും എന്നു കരുതുന്നു. വിശ്വേട്ടൻ പറഞ്ഞ മറ്റൊരു കാര്യം വിക്കിയിൽ ഒരു കാര്യവും ചെയ്യാത്തവൻ, വാട്സാപ്പ്, ടെലഗ്രാം പോലുള്ള ഗ്രൂപ്പുകളിൽ കൊണ്ടുപോയി തോന്ന്യവാസങ്ങൾ ഷെയർ ചെയ്ത് കയ്യടി വാങ്ങിക്കുന്നത് നല്ല ഏർപ്പാടല്ല, വിക്കിയിൽ വല്ലപ്പോഴും കേറുക, വാട്സാപ്പും ടെലഗ്രാമും മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക കൂട്ടായ്മയല്ല, ഏതോ ഒരുത്തൻ എന്തിനോ വേണ്ടി തുടങ്ങി എന്നേ ഉള്ളൂ എന്നൊക്കെ. ഗ്രൂപ്പ് നോക്കിയപ്പോൾ വിശ്വേട്ടനും രജ്ഞിത്തും സുജിത് വക്കീലും കണ്ണന്മാഷും ഫുവദ് ഡോക്ടറും നതയും ഒക്കെയാണതിന്റെ അഡ്മിൻസ്. ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ലാലുവോ മറ്റോ ആണെന്നെ അതിലേക്ക് കയറ്റിയത്. തെറ്റിദ്ധാരണ അവിടേയും സംഭവിച്ചുപോയി.
 
::ഇതൊക്കെ ഇങ്ങനെ ഇന്നുവന്നു വിശദീകരിക്കാനും കാരണമുണ്ട്. തൽക്കാലം അതു പറയുന്നില്ല. ഈ കുറിപ്പു മൊത്തത്തിൽ ഗുണകരമല്ലാതെ നെഗറ്റീവ് ചിന്തകളാണുണ്ടാക്കുന്നതെങ്കിൽ, '''ഞാനിത് ഔദ്യോഗികമായി തന്നെ പിൻവലിക്കുന്നു'''. '''കണ്ണന്മാഷിന്റെ ആ പിൻവലിക്കൽ നോട്ടീസ് സ്വീകരിക്കാതെ മാഷിനെ നിലനിർത്തണം''' എന്നു പ്രവീണിനോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹം ഒഴിഞ്ഞത് ഇതൊരു ആനക്കാര്യമായി എടുത്തതിനാലല്ല, തികച്ചും മര്യാദയുടെ പേരിൽ മാത്രമാണ്. അതിലുപരിയായി മറ്റുപലകാര്യങ്ങളും നടക്കുന്നുണ്ട്. വാട്സാപ്പിലേയും ടെലഗ്രാമിലേയും അഡ്മിന്മാരിവിടെ ഉണ്ടെങ്കിൽ ഇതുകണ്ട് ഗ്രൂപ്പിൽ നിന്നും പരിഞ്ഞുപോയവരെ കൂടി അതാതിടങ്ങളിലേക്ക് ആഡ് ചെയ്യുക, അക്കാര്യത്തിൽ ഞാൻ അശക്തനാണ്. ഒന്നൂടെ പറയുന്നു, ഈ ചർച്ച നിർഭാഗ്യകരമായിപ്പോയി എന്നുള്ളകാര്യം ഞാൻ ഉൾക്കൊള്ളുന്നു. '''മേൽ വിവരിച്ച കാര്യങ്ങളൊക്കെയും ഒരു കാസർഗോഡൻ ജല്പനങ്ങളായി കണ്ട് തള്ളിക്കളയുക.'''
::[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:22, 10 ജനുവരി 2018 (UTC)
:::ന്നാലും താങ്കളൊരു ലേഖനം തുടങ്ങൂല്ലല്ലേ ?? --- [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 04:58, 10 ജനുവരി 2018 (UTC)