"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,058:
 
വാചകമടിയും പരിപാടികളും നടത്തുകയും വിക്കിയിൽ തിരുത്തലുകൾ മാത്രം നടത്താതിരിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങളോടും എനിക്ക് വലിയ താത്പര്യമില്ല തന്നെ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒരു ലേഖനം തിരുത്തുകയോ എഴുതുകയോ ചെയ്തിട്ടു പറയുക എന്നതുതന്നെയാണ് എന്റെ നിലപാട്. അതുകൊണ്ട് മുകളിൽ അഭിപ്രായം പറഞ്ഞ എല്ലാവരും ഒരു പുതിയ ലേഖനം തുടങ്ങി അതിന്റെ ലിങ്ക് താഴെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചർച്ച കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണം വിക്കിയിലുണ്ടാവുമോ എന്ന് നോക്കാമല്ലോ. -- [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 03:11, 10 ജനുവരി 2018 (UTC)
 
::::സമയമുണ്ടെങ്കിൽ ശ്രദ്ധിക്കൂ [[ചൊറിയൻ_പുഴു]], ഉള്ളടക്കം കുറവാണ് ആധികാരികത, വിക്കിഫൈ ഫലകങ്ങൾ നീക്കം ചെയ്യേണ്ടതുമുണ്ട്. [[ഉപയോക്താവ്:Deepugn|ദീപു &#91;deepu&#93;]] ([[ഉപയോക്താവിന്റെ സംവാദം:Deepugn|സംവാദം]]) 08:49, 10 ജനുവരി 2018 (UTC)
 
 
::ഹമ്പടാ!! ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടമോ!! ആദ്യം ഇതിനൊരു പരിഹാരം അല്ലേ നടക്കേണ്ടത്! അതല്ലേ വേണ്ടത്. ഇന്നല്പം അധികമായി കൂട്ടിച്ചേർത്തു പറയാം. നിലവിലുള്ള കാര്യനിർവ്വാഹകരുടെ എണ്ണം മാത്രമേ ആക്റ്റിവായിട്ടുള്ളവർ നോക്കിയിരുന്നുള്ളൂ. അവർ കൃത്യമായി പണിയെടുക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ആരും ചികഞ്ഞ് നോക്കിയിരുന്നില്ല. ''ഒരു ബ്യൂറോക്രാറ്റും എല്ലാം കൂടി 18 അഡ്മിന്മാരും മതിയല്ലോ, എനിക്കാണെങ്കിൽ തീരെ സമയവുമില്ല, വെറുതേ വലിഞ്ഞുകേറി നാശമാക്കേണ്ടല്ലോ'' എന്നാണു ചോദിച്ചവരിൽ മിക്കവരും പറഞ്ഞത്. പക്ഷേ, അവരൊക്കെയും നിലവിലെ അഡ്മിന്മാരേക്കാൾ വിക്കിയിൽ ചെലവഴിച്ചതായാണു പിന്നീടു കാണാൻ കഴിഞ്ഞത്. അതുകൊണ്ട്, എഡിറ്റ് ഹിസ്റ്ററിയേക്കാൾ, ആക്റ്റീവായി നിൽക്കുന്നവരുടെ ഒരു പടതന്നെ ഈ രംഗത്ത് വേണ്ടതുണ്ട് എന്നു കരുതുന്നു.