"ദൈവത്തിന്റെ പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ദുരന്തങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Act_of_God}}
'''ദൈവത്തിന്റെ പ്രവൃത്തി''' എന്നത് ഒരു നിയമ സംബന്ധമായ വാക്കാണ്. ആർക്കും ഉത്തവാദിത്വം ഏറ്റെടുക്കാൻ കഴിയാത്ത [[മനുഷ്യൻ|മനുഷ്യന്റെ]] നിയന്ത്രണത്തിലല്ലാത്ത സംഭവങ്ങൾ, പെട്ടെന്നുണ്ടാവുന്ന [[ദുരന്തങ്ങൾ]] എന്നിവയെല്ലാം കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.
==കരാറുകളിൽ==
വിവിധ കരാറുകളിൽ കരാർകക്ഷികളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലുണ്ടാവുന്ന കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും വിമുക്തമാവാനായുള്ള മുന്നറിയിപ്പിനായാണ് ഈ പദം ഉപയോഗിക്കുന്നത്. [[ദൈവം|ദൈവത്തിന്റെ]] പ്രവൃത്തി മൂലം എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ അത് കരാർകക്ഷികൾ ഏറ്റെടുക്കില്ല എന്ന് എതിർകക്ഷിക്ക് മുന്നറിയിപ്പ് നൽകുന്നു.
 
ഉദാഹരണത്തിന് ഒരു [[കല്യാണമണ്ഡപം]] ഒരു നിശ്ചിത ദിവസത്തേക്ക് ഒരുമാസം മുൻപ് ബുക്കുചെയ്യുന്നു. കല്യാണദിവസത്തിനുമുൻപ് സംഭവിക്കുന്ന ഒരു ഭൂകമ്പത്തിൽ ഈ മണ്ഡപം നശിച്ചുപോകുന്നു. കല്യാണമണ്ഡപം പുനർനിർമ്മിച്ച് കല്യാണത്തിന് നൽകുക എന്നത് ചെറിയ കാലയളവിൽ സാധ്യമല്ല. അങ്ങനെ ചെയ്യണമെങ്കിൽ വളരെയധികം പണച്ചെലവും മനുഷ്യാധ്വാനവും വേണ്ടിവരും. ഇതിൽനിന്നും ഒഴിവാകാനായി കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥൻ ഈ ഭൂകമ്പത്തിന്റെയും അതുമൂലം കല്യാണപാർട്ടികൾക്ക് മണ്ഡപം നൽകാനാവാതെവരുന്ന അവസ്ഥയുടെയും തന്മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുകയില്ല എന്ന് കരാറിൽ എഴുതിച്ചേർക്കാനായാണ് ഈ പദം ഉപയോഗിക്കുന്നത്.
==ഇവകാണുക==
* [[ദൈവത്തിനെതിരായ കേസുകൾ]]
"https://ml.wikipedia.org/wiki/ദൈവത്തിന്റെ_പ്രവൃത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്