"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 990:
::തീർച്ചയായും അതേ, കാര്യനിർവ്വാഹകരുടെ കുറവായിരിക്കണം ഒത്തിരി വീഴ്ചകൾ വരുന്നതായി കാണാൻ പറ്റിയത് എന്നായിരുന്നു കരുതിയത്. ശ്രീജിത്ത് ഇട്ട ലിങ്കിന്റെ കാര്യം അറിഞ്ഞതും വ്യക്തമായതും പിന്നീടായിരുന്നു. നല്ലരീതിയിൽ കാര്യങ്ങൾ നടത്താനും മലയാളം വിക്കിപീഡിയയെ മുന്നോട്ടു നയിക്കാനും സാധിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു ചർച്ച വന്നത് വലിയ പ്രശ്നമായി കാണുന്നവരുണ്ട്, അതുകൊണ്ടുതന്നെ ഇനിയൊരാൾ കാര്യനിർവാഹകനാവാൻ മുന്നോട്ടു വരുമോ എന്നതിലും സംശയമുണ്ട്. അങ്ങനെയൊരു പകരം വെയ്ക്കലായി കരുതാതെ വിക്കിപീഡിയയുടെ നല്ലൊരു യാത്രയ്ക്കുതകുന്ന കാര്യങ്ങളായി കണ്ട്, തെറ്റിദ്ധാരണകൾ വല്ലതുമുണ്ടെങ്കിൽ മാറ്റിവെച്ചു തന്നെ മുന്നോട്ടു വരേണ്ടതുണ്ട്.
::[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 07:15, 9 ജനുവരി 2018 (UTC)
====ഒരു അഭിപ്രായം കൂടി====
കഴിഞ്ഞ വർഷം ഇരുനൂറോളം കാര്യങ്ങൾ ചെയ്തവർ കേവലം നാലുപേർ. ഇരട്ടിയോളം കാര്യനിർവ്വാഹകർ ഉണ്ടായിരുന്നെങ്കിൽ കേവലം 8 പേരെങ്കിലും ആക്റ്റീവായി നിൽക്കുന്നതായി പരിഗണിക്കാവുന്നതല്ലേ. അഡ്മിൻ ടീംസിന്റെ എണ്ണം രണ്ട് വർഷത്തേക്ക് 25 ആളുകൾ എന്നും ബ്യൂറോക്രാറ്റിന്റെ എണ്ണം 3 ഉം എന്ന് നിശ്ചയിച്ച് നമുക്ക് രണ്ടുവർഷത്തെ മാറ്റം നോക്കാവുന്നതാണോ? 28 പേരിൽ ഒരു പത്തുപേർ ആക്റ്റീവായിരുന്നാൽ അതിന്റെ ഗുണം കിട്ടുമല്ലോ. പുതുരക്തം വിക്കി കാര്യനിർവ്വാഹകടീമിലേക്ക് വരട്ടെ. പഴയവരൊക്കെ വഴിമാറി നടന്നതു കണ്ടതല്ലേ. എണ്ണം തികയ്ക്കാൻ വേണ്ടി ആൾക്കൂട്ടം ഉണ്ടാവുന്നതിലല്ല യുക്തി. ഒരു വർഷത്തേക്കോ മറ്റോ ആക്ടീവാകാൻ പറ്റില്ല എന്ന അവസ്ഥ വന്നാൽ രാജിവെച്ച് പോവുക എന്നതാണു മര്യാദ. മറ്റുള്ളവർക്കത് ഒരു ഉണർവ്വും നന്നായി ആക്റ്റീവാകാനുള്ള പ്രേരണയും നൽകില്ലേ.
 
മറ്റൊന്ന്, ഏതെങ്കിലും ഒരു അഡ്മിന്റെ കീഴിലായി ഒരു ചെറു ടീം എന്ന നിലയിൽ അഞ്ചാറു ചെറു ടീമുകളുണ്ടാവുന്നതാണ്. ഒരു ടീമിൽ 5 പേരെന്നോ മറ്റോ ഉള്ള നിലയിൽ ആവണം. ഹൈന്ദവ ബിംബങ്ങൾ, മുസ്ലീം ബിംബങ്ങൾ, ബുക്സ്, സിനിമ, വിദ്യാലയങ്ങൾ തുടങ്ങിയ ലേഖന വിഭാഗങ്ങൾക്ക് നല്ലരീതിയിലുള്ള ക്രമപ്പെടുത്തൽ ആവശ്യമാണ്. തെറ്റായതും മോശമായതും ആയ കാര്യങ്ങൾ വരുന്നുണ്ട്. ഈ അഞ്ചുപേരുടെ ടീമിന് മീഡിയാവിക്കി റൈറ്റ്സ് ഒന്നും ആവശ്യമില്ല. അതാത് ലേഖനങ്ങൾ കണ്ടുപിടിച്ച് ക്രമപ്പെടുത്തുക എന്നതുമാത്രം മതി. പഞ്ചായത്തിൽ ഒരു ടോപ്പിക്കിട്ടിട്ട്, ഒരു ടീമിനെ ഒരു വർഷത്തേക്ക് ഓടിക്കാൻ പറ്റുമല്ലോ. ഒരുമാസം ആക്റ്റീവായി ഒരാൾ മാത്രം ഉണ്ടായാൽ മതി. മാർഗനിർദ്ദേശങ്ങളും മീഡിയാവിക്കിസഹായവും ചെയ്യാൻ ഒരു അഡ്മിന്റെ സഹായവും ഒരു ടീമിനുണ്ടായാൽ നല്ലൊരു മാറ്റം വരില്ലേ? - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 10:29, 9 ജനുവരി 2018 (UTC)