"തീരൻ അധികാരം ഒൻട്ര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== ചരിത്ര പശ്ചാത്തലം ==
യഥാർത്ഥ സംഭവത്തെ അതിന്റെ തീവ്രത നഷ്ടപ്പെടാതെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി കൊള്ളയും കൊലയും ബലാത്സംഗവും ശീലമാക്കിയ ഉത്തരേന്ത്യൻ സംഘമാണ് ബവാരിയ.<ref name=sl/> [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിലെ]] പതിമൂന്നോളം ആദിവാസി നാടോടി കുറ്റവാളി സംഘങ്ങളിൽ ഏറ്റവും ക്രൂരവിഭാഗമാണ് ബവാരിയകൾ. [[ഇന്ത്യ]]യ്ക്കു [[സ്വാതന്ത്ര്യദിനം (ഇന്ത്യ)|സ്വാതന്ത്ര്യം]] കിട്ടുന്നതിനു മുമ്പുതന്നെ ഇവർ കുറ്റകൃത്യങ്ങൾ നടത്തിവന്നിരുന്നു. രാത്രിയിൽ വീടുകളിൽ കയറിയിറങ്ങി വീട്ടുകാരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കവർച്ച നടത്തുകയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഉത്തരേന്ത്യയിലേക്കു കടന്നുകളയുകയുമാണ് ഇവരുടെ രീതി.<ref name=as/>
 
1995-2005 കാലഘട്ടത്തിൽ [[ദക്ഷിണേന്ത്യ]]ൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ബവാരിയക്കാർ മോഷണങ്ങളും കൊലപാതകങ്ങളും നടത്തിവന്നു. [[തമിഴ്നാട്|തമിഴ്നാട്ടിൽ]] [[എ.ഐ.ഡി.എം.കെ.]]യുടെ ഗുമ്മനംപൂണ്ടി എം.എൽ.എ. സുദർശൻ, [[സേലം|സേലത്തെ]] [[കോൺഗ്രസ്]] നേതാവ് തലമുത്തുനടരാജൻ, ഡി.എം.കെ. നേതാവ് ഗജേന്ദ്രൻ എന്നിവരെ ബവാരിയൻ സംഘം കൊലപ്പെടുത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി [[ജയലളിത]] പോലീസിനു കർശന നിർദ്ദേശം നൽകി. വടക്കൻ മേഖലാ ഐ.ജി.യായിരുന്ന എസ്.ആർ.ജൻഗിദിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ബവാരിയ' എന്ന ദൗത്യത്തിലൂടെ കുറ്റവാളികളെ പിടികൂടാൻ നീക്കം ആരംഭിച്ചു. അന്വേഷണസംഘം ഉത്തരേന്ത്യയിലാകമാനം അന്വേഷണം വ്യാപിപ്പിക്കുകയും കുറ്റവാളികളെ സാഹസികമായി പിടികൂടുകയും ചെയ്തു.<ref name=sl/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2665939" എന്ന താളിൽനിന്ന് ശേഖരിച്ചത്