"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎ഉപസംഹാരം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 67:
 
== ഉപസംഹാരം ==
മൃഗങ്ങളുടെ കൊമ്പ്, തോൽ എന്നിവ ഉപയോഗിച്ച് വേഷപ്രശ്ചന്നരായി എതിരാളികളെ ഭയപ്പെടുത്തുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് ദിവ്യത്വം വരുത്താനുണ്ടാക്കിയ കഥകളായിരിക്കാം ഇതെന്ന് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. പീഢകരായ വ്യക്തികളെ നേരിട്ട് എതിർക്കാനാവാത്ത അവസ്ഥയിൽ അധഃസ്ഥിതവിഭാഗക്കാരുടെ അവസാന രക്ഷാമാർഗ്ഗമായി രൂപപ്പെടുത്തിയതായിരിക്കാം ഒടിവിദ്യയെന്നും പറയാവുന്നതാണ്. കാലക്രമേണ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ മാറിവന്നു. ഏതൊരാളെയും പേടിപ്പിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയെന്ന ആധുനിക ക്വട്ടേഷൻ ഗുണ്ടകളുടെ രീതിയുടെ പ്രാക് രൂപമാണ് ഒടിവിദ്യ എന്ന് നിസംശയം പറയാവുന്നതാണ്.
 
1930 കളിൽ കേരളത്തിലുടനീളമുള്ള പ്രദേശങ്ങളിൽ ഒട്ടേറെ ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. കേരളത്തിൽ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ എവിടെയും ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാമെന്ന് അക്കാലത്ത് ഭയപ്പെട്ടിരുന്നു. വെളിച്ചം കുറവായിരുന്നതും വനമേഖലകളുടെ ആധിക്യവും ഒടിന്മാരുടെ വിഹാരത്തിന് അനുകാല സാഹചര്യങ്ങളായിരുന്നു. പിൽക്കാലത്ത് വൈദ്യുത വിളക്കുകളുടെ അരങ്ങേറ്റത്തോടെ ഒടിയന്മാർ രംഗം വിട്ടുവെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന നീചമായ പ്രവൃത്തി, അനുഷ്ഠാന കർമ്മമെന്ന പേരുവിളിച്ചാണ് ഒടിയൻമാർ നിർവ്വഹിച്ചിരുന്നത്.
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്