"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 36:
 
അപസർപ്പക കഥകൾക്കുണ്ടായ അത്ഭുതാവഹമായ ജനപ്രീതി മലയാളത്തിൽ പിന്നീട് അവയുടെ പ്രവാഹം തന്നെയുണ്ടാക്കി. ഇംഗ്ലീഷിൽനിന്നും [[ബംഗാളി|ബംഗാളിയിൽ]] നിന്നുമുള്ള വിവർത്തനങ്ങളുമെല്ലാം രൂപം മാറ്റിയുള്ള പരിവർത്തനങ്ങളുമായിരുന്നു. മലയാളിയുടെ സംസ്കാരമോ അവന്റെ ജീവിത സംഘട്ടനങ്ങളോ അവയിൽ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നതുമില്ല. സാഹസികതയിലും ഉദ്വേഗത്തിലും പരിണാമഗുപ്തിയിലും കണ്ണുവച്ച് വായനക്കാരുടെ കൌതുകത്തെ ആവോളം തൃപ്തിപ്പെടുത്താൻ പോന്ന വിധത്തിൽ രചിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. എം.ആർ. നാരായണപിള്ള, ബി.ജി. കുറുപ്പ്, സി. മാധവൻപിള്ള, പി.എസ്. നായർ, എൻ.ബാപ്പുറാവു, ഇസഡ്.എം. പാറേട്ട് എന്നിവർ ശ്രദ്ധേയരായി മാറി. ആധുനിക കാലത്ത് [[കോട്ടയം പുഷ്പനാഥ്]], [[തോമസ് ടി.അമ്പാട്ട്]], [[വേളൂർ പി.കെ. രാമചന്ദ്രൻ]], [[ബാറ്റൺ ബോസ്]], [[ശ്യാംമോഹൻ]], ഹമീദ് തുടങ്ങിയവർ അപസർപ്പക [[നോവൽ]], കഥ രചനകളിലൂടെ ഏറെ ശ്രദ്ധേയരായവരാണ്.
 
== മറ്റുകഥാകാരന്മാർ ==
 
<nowiki>*</nowiki>'''എം. പി. വർക്കി'''- ''ഒരു കള്ളന്റെ സാമർത്ഥ്യം''
 
<nowiki>*</nowiki>'''കെ. എം. പി.''' - ''പാതാള രാജാവ്''
 
കെ .എം. പി എന്ന തൂലികാനാമം ഉപയോഗിച്ച രചയിതാവ് ആരെന്നു വ്യക്തമല്ല. ഈ കഥ 1894 ലെ [[വിദ്യാവിനോദിനി]] മാസികയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
* '''സി. എസ്. ഗോപാലപ്പണിക്കർ''' (1872- 1940)- ''മേൽവിലാസം മാറി''
* '''പി.ജി. രാമയ്യർ'''- ''മദാമ്മയുടെ വൈരമോതിരം''
* '''ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ''' (1869-1916)- ''കല്യാണിക്കുട്ടി''
* '''നട്ടേമഠത്തിൽ രാഘവവാര്യർ'''
* '''[[അമ്പാടി നാരായണപ്പൊതുവാൾ]]''' (1871-1936)- ''ഉളി പിടിച്ച കൈ''
* '''തേലപ്പുറത്ത് നാരായണൻ തമ്പി''' (1876-1924)
* '''എ.പി. കൃഷ്ണൻ നായർ'''- അത്ഭുതമരണം
* '''അമ്പാടി കാർത്ത്യായിനിയമ്മ'''-(1895-1990)- ''മനസ്സാക്ഷിയും മോഹവും''
* '''ചമ്പത്തിൽ ചിന്നമ്മു അമ്മാൾ'''- ''ഒരു കൊലക്കേസ്''
* '''ഇ .വി.കൃഷ്ണപിള്ള'''- (1894-1938)- ''ആത്മഹത്യയോ?''
* '''പി. അനന്തൻപിള്ള''' (1886-1966) ''അത്ഭുതശിരസ്സ്''
* '''കെ. ജെ. അമ്മ -''' ''കാന്തിമതി''
* '''എം. ആർ. കെ. സി-''' ''ആരാണ് വെടിവച്ചത്?''( കഥാകൗതുകം വാല്യം 1 :ലക്കം 5)
* [[കെ.എ. ദാമോദര മേനോൻ|കെ. എ.ദാമോദരമേനോൻ]]- ''കോരുക്കുറുപ്പിന്റെ കുറ്റാന്വേഷണം, തോപ്പിലെ നിധി.''
* [[പോഞ്ഞിക്കര റാഫി]]-''അച്ഛന്റെ ഘാതകൻ, വിഷം ചീറ്റിയ സ്ത്രീ''
* '''ടി. പത്മാദേവി'''- ''രാമാനന്ദത്തിലെ കൊലപാതകം''
* '''കെ. ആർ. ഭാസ്കരൻ'''-''ഇന്നു രാത്രി ഒരു മണിക്ക്''
* '''പെരുമൺ ബാലകൃഷ്ണൻ ആശാരി'''(1927)-''തുറങ്കിലെ ഘാതകൻ''
* '''ആവളാ ടി . കുഞ്ഞിരാമക്കുറുപ്പ്'''-- ''റിസ്റ്റ് വാച്ച്''
* '''പൊറ്റക്കാട് അച്യുതമേനോൻ'''- ''തോക്ക് നിറച്ചിട്ടില്ല''
* '''[[നീലകണ്ഠൻ പരമാര]]'''''- ഇരുട്ടറയിലെ ശവപ്പെട്ടി'' (1955)
*
*
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/അപസർപ്പകകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്