"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഒന്നാം ചേരരാജവംശം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎സ്ഥാണുരവിവർമ്മ: കണ്ണികൾ ചേർത്തു.
വരി 127:
{{Main|സ്ഥാണു രവി വർമ്മൻ}}
 
ചേരമാൻ പെരുമാളിനു ശേഷം ചക്രവർത്തിയായത്‌ സ്ഥാണുരവി ആണ്‌. ക്രി.വ. 844 മുതൽ 885 വരെ അദ്ദേഹം രാജ്യം ഭരിച്ചതായി കണക്കാക്കപ്പെടുന്നു.<ref>http://www.thalitemple.com/history.php</ref> അദ്ദേഹത്തിന്റെ ഭരണത്തിലെ അഞ്ചാം വർഷമാണ്‌ [[വേണാട്|വേണാട്ടിൽ]] വച്ച്‌ അവിടത്തെ നാടുവാഴി [[തരിസാപ്പള്ളി ശാസനം]] കൈമാറ്റം ചെയ്തത്‌. [[കൂടൽമാണിക്യം ക്ഷേത്രം|കൂടൽമാണിക്യം ക്ഷേത്രത്തിലും]] ഇദ്ദേഹത്തിന്റെ ഒരു ശാസനം ഉണ്ട്‌. [[ചോള സാമ്രാജ്യം|ചോളചക്രവർത്തിയായ]] [[ആദിത്യ ചോഴൻ I|ആദിത്യചോളന്റെ]] സമകാലികനായിരുന്ന അദ്ദേഹം ചോളന്മാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. [[തില്ലൈസ്ഥാനം രേഖ]] ഇതിന്‌ ഒരു തെളിവാണ്‌. തഞ്ചാവൂരിലെ ഒരു പ്രഭുവായ [[വിക്കി അണ്ണൻ|വിക്കി അണ്ണന്]] രണ്ടു പേരും ചേർന്നാണ്‌ ചില സ്ഥാനമാനങ്ങൾ ചാർത്തിക്കൊടുക്കുന്നത്‌. [[പല്ലവ സാമ്രാജ്യം|പല്ലവന്മാർക്കെതിരായ]] യുദ്ധത്തിൽ സ്ഥാണു രവി സൈനിക സഹായം ചോളന്മാർക്ക്‌ കൊടുത്തിരിക്കാമെന്നും സിദ്ധാന്തങ്ങൾ ഉണ്ട്‌. തരിസാപ്പള്ളി ശാസനത്തിൽ പറയുന്ന വിജയരാഗദേവർ സ്ഥാണുരവിയുടെ മരുമകൻ ആണ്‌. ശങ്കരനാരായണീയം എന്ന ഗ്രന്ഥം രചിച്ച [[ശങ്കരനാരായണൻ]] അദ്ദേഹത്തിന്റെ സഭയിലെ അംഗമായിരുന്നു. ഇക്കാലത്ത്‌ [[തിരുവഞ്ചിക്കുളം|മഹോദയപുരത്ത്‌]] പ്രസിദ്ധമായ ഒരു വാനനിരീക്ഷണശാല ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സ്ഥാണു രവിയുടെ കാലത്താണ്‌ പ്രസിദ്ധനായ അറബി വ്യാപാരിയായ [[സുലൈമാൻ]] കേരളം സന്ദർശിച്ച്‌ യാത്രാവിവരണം രേഖപ്പെടുത്തിയത്‌.
 
=== രാമവർമ്മ ===
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്