"ആലപ്പുഴ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ആദിചേരസാമ്രാജ്യം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 38:
== ചരിത്രം ==
=== ആദിചേരസാമ്രാജ്യം ===
ശിലായുഗകാലത്തെ തെളിവുകൾ ആലപ്പുഴ ജില്ലയിൽ നിന്ന് കൂടുതലായി കണ്ടെത്തിയിട്ടില്ല. തീര പ്രദേശങ്ങൾ അക്കാലത്ത് വെള്ളത്തിനടിയിൽ ആയിരുന്നിരിക്കാം എന്നതു കൊണ്ടാണത്. എന്നാൽ [[സംഘകാലം|സംഘകാലത്തേ]] തന്നെ ഉൾപ്രദേശമായ കുട്ടനാടിനെ പറ്റി പരാമർശം ഉണ്ട്.<ref>അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി, തൃശൂർ</ref> ചോഴന്മാരുടെ കയ്യിലായിരുന്നു ഇത്. എന്നാൽ കേരളത്തോട് ചേർന്ന് നിൽക്കുന്നതുമായ മരുതം തിണയിൽ ഉൾപ്പെട്ടിരുന്നതുമായ കുട്ടനാട്ടിൽ നിന്ന് ചേര രാജാവായിരുന്ന [[ഉതിയൻ ചേരലാതൻ|ഉതിയൻ ചേരൻ]] ചോഴ രാജാവിന്റെ സാമന്തനായ ഒരു വെള്ളാള നാടുവാഴിയെ ആക്രമിച്ച് കുട്ടനാടിനെ ചേര സാമ്രാജ്യത്തോട് ചേർത്തു.<ref>{{cite book |last=ഇലവും‍മൂട് |first= സോമൻ |authorlink=സോമൻ ഇലവും‍മൂട് |coauthors= |editor= |others= |title=പ്രാചീന കേരളചരിത്ര സം‍ഗ്രഹം |origdate= |origyear= |origmonth= |url= |format= |accessdate= മേയ് 4, 2007 |edition=രണ്ടാം എഡിഷൻ |series= |date= |year=2000 |month=ഏപ്രിൽ |publisher=ധന്യാ ബുക്സ് |location= പുതുപ്പള്ളി|language= |isbn= |oclc= |doi= |id= |pages=54 |chapter= |chapterurl= |quote= }}</ref> അതിനുശേഷം കുറേക്കാലം ചേര രാജാക്കന്മാർ കുട്ടനാട്ടിൽ തങ്ങിവന്നു. ഈ വിജയം സൂചിപ്പിക്കാനായിട്ട് പിന്നീട് ചേര രാജാക്കന്മാർ '''കുട്ടുവൻ''' എന്ന സ്ഥാനപ്പേർ സ്വീകരിച്ചു. [[ഉണ്ണുനീലി സന്ദേശം]] എന്ന കൃതി ഈ കാലഘട്ടത്തെക്കുറിച്ച് വിവരം തരുന്നുണ്ട്. ബുദ്ധമതം കേരളത്തിൽ പ്രചരിച്ചതോടെ അവരിൽ മിക്കവരും ബുദ്ധമതം സ്വീകരിച്ചു. ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിത്തീർന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12)ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാനാവുന്നതിതുകൊണ്ടാണ്‌. കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ങളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ [[പാലിയം ചെപ്പേട്|ചെപ്പേടിന്റെ]] തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധമതസ്വാധീനത്തെ വെളിവാക്കുന്നു.<ref>{{cite book |last=പി.ജെ.‌|first= ഫ്രാൻസിൻ|authorlink=അഡ്വ. പി.ജെ. ഫ്രാൻസിൻ |coauthors=|editor= |others |title=ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകൾ|origdate= |origyear=2007 |origmonth=നവംബർ |url= |format= |edition= |series= |date= |year=2009 |month= |publisher= കറൻറ് ബുക്സ്|location= കേരളം|language= മലയാളം|isbn=81-240-1780-8 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }}</ref>
ജില്ലയിലെ [[മാവേലിക്കര]](മാവേലിക്കര ബുദ്ധരച്ചൻ), ഭരണിക്കാവ്(വലിയ ബുദ്ധരച്ചൻ), കരുമാടി(കരുമാടിക്കുട്ടൻ) എന്നിവിടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്ത്രികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ [[ആര്യമഞ്ജുശ്രീ]] അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ [[മഞ്ജുശ്രീമൂലതന്ത്രം]], [[ആര്യമഞ്ജുശ്രീകല്പം]] എന്നിവയാണ്‌ ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ. ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.
 
"https://ml.wikipedia.org/wiki/ആലപ്പുഴ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്