"ഇഡിഎക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒരു ബൃഹത് ഓൺലൈൻ പഠന സേവന (മൂക്) ദാതാവാണു് '''ഇഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:27, 2 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ബൃഹത് ഓൺലൈൻ പഠന സേവന (മൂക്) ദാതാവാണു് ഇഡിഎക്സ്. ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ ബിരുദ തലത്തിലുള്ള കോഴ്സുകൾ ഇഡിഎക്സ് സൗജന്യമായി നൽകുന്നു. ഓപൺ സോഴ്സ് തട്ടകമായ ഓപൺ ഇഡിഎക്സ് ഉപയോഗിക്കുന്നു എന്നതാണു മറ്റു മൂക് ദാതാക്കളിൽ നിന്നു ഇഡിഎക്സിനെ വ്യത്യസ്തമാക്കുന്നതു്. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് സർവകലാശാല എന്നീ സ്ഥാപനങ്ങൾ ചേർന്ന് 2012ലാണു് ഇഡിഎക്സ് തുടങ്ങിയതു്. എഴുതപതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധാരാളം ലാഭേച്ഛയില്ലാത്ത സംഘടനകൾ, വിവിധ കോർപ്പറേഷനുകൾ എന്നിവ ഇഡിഎക്സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2016 ഡിസംബർ വരെയുള്ള കണക്കു പ്രകാരം, 1270 കോഴ്സുകളിലായി ഒരു കോടിയിലേറെ വിദ്യാർത്ഥികൾ ഇഡിഎക്സിൽ പഠിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇഡിഎക്സ്&oldid=2662250" എന്ന താളിൽനിന്ന് ശേഖരിച്ചത്