"നാരായണാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം==
തന്റെ പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു താഴെ വയ്പ്പിച്ച് പാണ്ഡവർ കൊന്നതിൽ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവർക്കുനേരെ നാരായണാസ്ത്രം തൊടുത്തു വിട്ടു . ഭയങ്കരമായ ആ നാരായണാസ്ത്രം ദ്രോണാചാര്യർ നാരായണനെ പൂജിച്ചു നേടിയതാണ് . ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണർക്കു താക്കീതു നൽകിയിട്ടുണ്ടായിരുന്നു . കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും . എന്നാൽ അസ്ത്രത്തെ കുമ്പിട്ടു നമസ്ക്കരിക്കുന്നവരെ അസ്ത്രം വധിക്കുകയില്ല . മനസ്സ് കൊണ്ടെങ്കിലും എതിർത്താൽ , ഈ അസ്ത്രം എതിർത്തവനെ ഏതു പാതാളത്തിൽപാതാളത്തിപ്പോയിളിച്ചാലും പോയൊളിച്ചാലും പിന്തുടർന്ന് ചെന്ന് ,പിന്തുടർന്നുച്ചെന്ന് കൊന്നു വീഴ്ത്തും. .ഇതായിരുന്നു നാരായണാസ്ത്രത്തിന്റെ പ്രത്യേകത .
ഈ അസ്ത്രം പിന്നീട് ദ്രോണർ പുത്രന് ഉപദേശിച്ചു . അർജ്ജുനനു പോലും ദ്രോണർ ഇത് ഉപദേശിച്ചു കൊടുത്തിട്ടില്ല . ഇത്തരത്തിലുള്ള അസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്ക്ക് എതിരായി തൊടുത്തു വിട്ടത് . നാരായണമഹാസത്രം പ്രകടമായ ഉടനെ പിൻപുറത്തു നിന്ന് കാറ്റടിച്ചു . ആകാശത്തിൽ മേഘമില്ലാതെ ഇടിവെട്ടി . പലതരം ചക്രങ്ങളും , ഇരുമ്പുണ്ടകളും , അസ്ത്രങ്ങളും , വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപെട്ടു . എതിർത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്ത്തിത്തുടങ്ങി . പാണ്ഡവപ്പട നാമാവശേഷമായിത്തുടങ്ങി .
 
ഈ സമയം ഭഗവാൻ [[കൃഷ്ണൻ|കൃഷ്ണൻ]] അസ്ത്രത്തിന്റെ ശമനത്തിനുള്ള വഴി കണ്ടു . എല്ലാരോടും ആയുധമുപേക്ഷിച്ച് കൈകൂപ്പി നമസ്ക്കരിക്കാൻ അദ്ദേഹം ഉപദേശിച്ചു . പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല . അതിനു കാരണം ഭീമൻ ആയുധം വെടിയാത്തതായിരുന്നു .
ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല . അതിനാൽ അവൻ അർജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നുംഉപേക്ഷിക്കരുതെന്നും , ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ അടക്കുവാനും ഉപദേശിച്ചു .
 
എന്നാൽ അർജ്ജുനൻ അതനുസരിച്ചില്ല . അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല . അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ് . ഗോക്കളിലും , ബ്രാഹ്മണരിലും , നാരായണാസ്ത്രത്തിലും താൻ ആയുധം പ്രയോഗിക്കുകയില്ലെന്നു അർജ്ജുനൻ തീർത്ത് പറഞ്ഞു .
 
തുടർന്ന് ഭീമൻ ഒറ്റയ്ക്ക് കൗരവരെ എതിർത്തു . ഭീമൻ എത്ര ശക്തിയായി എതിർത്തുവോ , അതിന്റെ പതിന്മടങ്ങു അസ്ത്രത്തിന്റെ ശക്തി വർദ്ധിച്ചു വന്നു . നാരായണാസ്ത്രത്തിലെ തീ ജ്വാലകൾ ഭീമനെ മൂടി . നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോൾ അർജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടും , കരം കൊണ്ടും പിടിച്ചു വലിച്ചു .
മഹാബലവാനായ കൃഷ്ണൻ ഭീമനെ ബലമായി പിടിച്ചു വലിച്ച് താഴെയിറക്കി , കൈകളിൽ നിന്നും അസ്ത്രങ്ങളും ആയുധങ്ങളും പിടിച്ചു വാങ്ങി . അതോടെ ഭീമനും നിരായുധനായി .
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2660194" എന്ന താളിൽനിന്ന് ശേഖരിച്ചത്