"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും [[കോശാംഗ|കോശാംഗങ്ങളെ]] ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം [[അഡിനോസിൻ ട്രൈഫോസ്ഫേറ്റ്|എ.ടി.പി]] തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് [[പ്രോട്ടോപ്ലാസം]] എന്നറിയപ്പെടുന്നത്.
=== കോശാംഗങ്ങൾ ===
കോശദ്രവ്യത്തിനകത്തെ മുഖ്യഘടനകളാണിവ. [[റൈബോസോം]], [[മൈറ്റോകോൺഡ്രിയമൈറ്റോകോൺട്രിയ]], [[എൻഡോപ്ലാസ്മിക് റെട്ടിക്കുലം]], ജൈവകണങ്ങൾ (പ്ലാസ്റ്റിഡ്), [[ലൈസോസോം]], [[ഗോൾഗി വസ്തുക്കൾ]], [[ഫേനങ്ങൾ]], എന്നിങ്ങനെ കോശാംഗങ്ങൾ വിവിധതരത്തിലുണ്ട്.
==== റൈബോസോം ====
മാംസ്യനിർമ്മാണത്തിനു സഹായിക്കുന്ന കോശാംഗങ്ങളാണിവ. മർമ്മത്തിൽ നിന്ന് കോശദ്രവ്യത്തിലൂടെയെത്തുന്ന മെസഞ്ചർ [[ആർ.എൻ.എ]] റൈബോസോമിന്റെ സബ്യൂണിറ്റുമായി ചേരുന്നു. തുടർന്ന് സവിശേഷ അമിനോ അമ്ലങ്ങളുമായി എത്തുന്ന ട്രാൻസ്ഫർ [[ആർ.എൻ.എ]] റൈബോസോമിലെത്തുന്നു. നിയതമായ കോഡുകൾ (കോഡോണുകൾ) ഈ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. എത്തിച്ചേരുന്ന [[അമിനോ അമ്ലം|അമിനോഅമ്ലങ്ങൾക്കിടയിൽ]] പെപ്റ്റൈഡ് ബോണ്ടുകൾ രൂപപ്പെട്ട് അവ മാംസ്യതൻമാത്രകളായി മാറുന്നു. ഇങ്ങനെ രൂപപ്പെടുന്ന മാംസ്യതൻമാത്രകൾക്ക് ഉദാഹരണങ്ങളാണ് ചിലയിനം [[ഹോർമോൺ|ഹോർമോണുകൾ]], [[എൻസൈം|എൻസൈമുകൾ]] എന്നിവ. സ്വതന്ത്രമായി ഒഴുകിനടക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ ഏതെങ്കിലും സ്തരവുമായി ബന്ധിതമായ അവസ്ഥയിലോ റൈബോസോമുകൾ കാണപ്പെടുന്നു.
വരി 120:
==== മർമ്മം ====
യൂകാരിയോട്ടിക് കോശങ്ങൾക്ക് മാത്രമുള്ള ജനിതകവിവരകേന്ദ്രമാണ് കോശമർമ്മം. യൂകാരിയോട്ടിക് കോശങ്ങളിലെ ഏറ്റവും സ്പഷ്ടമായ കോശാംഗമാണ് ഇത്. കോശത്തിൽ ക്രോമസോമുകൾ സ്ഥിതി ചെയ്യുന്ന മർമ്മത്തിനകത്ത് വച്ചാണ് ഡി.എൻ.എ വിഭജനം (DNA replication), ആർ.എൻ.എ നിർമ്മാണം (RNA synthesis) അഥവാ ട്രാൻസ്ക്രിപ്ഷൻ (transcription) എന്നീ ധർമ്മങ്ങൾ നടക്കുന്നത്. മർമ്മദ്രവ്യത്തിനുള്ളിൽ ക്രോമസോമുകൾ ക്രൊമാറ്റിൻ ജാലികയായി നീണ്ടുചുരുണ്ട് കാണപ്പെടുന്നു. കോശവിഭജനത്തിനുമുമ്പ് ഇവ കുറുകിത്തടിച്ച് ക്രോമസോമുകളായിമാറുന്നു. മർമദ്രവ്യത്തിനകത്താണ് മർമ്മകം എന്ന ഭാഗമുള്ളത്. ഇത് ആർ.എൻ.എ ഉൾപ്പെട്ട ഭാഗമാണ്. ഗോളാകൃതിയിലുള്ള മർമ്മം, കോശദ്രവ്യത്തിൽ നിന്നും മർമ്മാവരണത്താൽ വേർതിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മർമ്മാവരണം, ഡി.എൻ.എ യുടെ ഘടനയ്ക്കും അതിന്റെ സംസ്കരണത്തിനും ഹാനികരമായ തന്മാത്രകളിൽ നിന്നും അതിനെ അകറ്റിനിർത്തി സംരക്ഷിയ്ക്കുന്നു. പ്രോകാരിയോട്ടിക് കോശങ്ങളിൽ ഡി.എൻ.എ സംസ്കരണം നടക്കുന്നത് കോശദ്രവ്യത്തിനകത്ത് തന്നെ വച്ചാണ്.
 
== സസ്യകോശം ==
സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് [[സെല്ലുലോസ്]] കൊണ്ടാണ്. ഇതുകൂടാതെ സസ്യകോശത്തിൽ[[ പ്രകാശസംശ്ളേഷണം‌ | പ്രകാശ സംശ്ളേഷണത്തിന് ]] ആവശ്യമായ [[ഹരിതകണം| ഹരിതകണവും‍]]ഫേനരസം നിറഞ്ഞ [[ഫേനം|ഫേനവും]]കാണുന്നു..
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്