"വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
== റിപ്പോർട്ട്==
മലയാളം വിക്കി സമൂഹത്തിൻറെയും മലയാളം സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൻറെയും സംയുക്താഭിമുഖ്യത്തിലാണ് വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം സർവ്വകലാശാല ക്യാമ്പസിൽ സംഘടിപ്പിച്ചത്. ചിത്രശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചരിത്രകാരൻ പ്രൊ. എം.ആർ രാഘവവാര്യർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിക്കിപീഡിയ ലോഗോ പ്രിൻറ് ചെയ്ത കേക്ക് മുറിക്കലും ഇതോടൊപ്പം നടന്നു. ചരിത്ര വിഭാഗം വിദ്യാർഥികൾക്ക് പുറമെ വിക്കിസമൂഹത്തെ പ്രതിനിധീകരിച്ച് സന്നദ്ധ പ്രവർത്തകരും പരിപാടിക്കെത്തിയിരുന്നു.
ഡോ. പി രഞ്ജിത് അറിവിൻറെ ജനാധിപത്യം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഭാഷയും സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ ഡോ. ടി. വി സുനിതയും ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും എന്ന വിഷയത്തിൽ കെ. മനോജും വിഷയവാതരണം നടത്തി.ഉച്ച ഭക്ഷണത്തിന് ശേഷം നടന്ന മുഖാമുഖം പരിപാടിയിൽ [[ഉപയോക്താവ്:Lalsinbox|ലാലു മേലേടത്ത്]], ഇർഫാൻ ഇബ്രാഹീം സുലൈമാൻ സേട്ട്,മനോജ്,അക്ബറലി,ഡോ. ശ്രീജ സംസാരിച്ചു.ബിരുദാനന്തര പഠന വിദ്യാർഥികൾ തയ്യാറാക്കുന്ന പഠന പ്രൊജക്ടുകൾ വിക്കിപീഡിയയിലേക്ക് സംഭാവന നൽകുന്നതിനെ കുറിച്ചും ആധികാരികത എന്ന വിഷയത്തിലൂന്നിയുമായിരുന്നു ചർച്ച. വൈകീട്ട് 3.30ന് സമാപിച്ചു.
 
==ചിത്രങ്ങൾ==