"ബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68:
 
==== ബുദ്ധനെന്ന ദൈവം ====
[[File:Tenth CentuaryCentury Buddha Krishnapuram Palace.jpg|thumb|പത്താം നൂറ്റാണ്ടിന്റെ ബുദ്ധപ്രതിമ കൃഷ്ണപുരം കൊട്ടാരപരിസരത്തു നിന്നും]]
പടിഞ്ഞാറൻ കാഴ്ചപ്പാടിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഒരു തെറ്റായ ചിന്താഗതിയാണ്‌ ബുദ്ധൻ എന്നത്‌ ബുദ്ധമതത്തിലെ ദൈവത്തിന്റെ പ്രതിരൂപമാണെന്നത്‌. ബുദ്ധമതം ദൈവത്തിൽ വിശ്വസിക്കുന്നില്ല. (പൊതുവായി ഒരു പരമമായ സ്രഷ്ടാവായ ദൈവത്തെപ്പറ്റി ബുദ്ധമതത്തിൽ പഠിപ്പിക്കുകയോ, ബോധോദയത്തിനു വേണ്ടി ഒരു പരമമായ സത്തയിൽ ആശ്രയിക്കുകയോ ചെയ്യുന്നില്ല; ബുദ്ധൻ നിർവാണം പ്രാപിപ്പിക്കുവാനുള്ള ഒരു മാർഗ്ഗദർശിയും, ഗുരുവും മാത്രമാണ്‌). പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള സെമിറ്റിക്ക് നിർവചനം അനുസരിച്ച്‌ ദൈവം ലോകത്തെ നിർമ്മിച്ചവനും ഭരിക്കുന്നവനും ആണ്‌. അത്തരം ആശയങ്ങളും, ചിന്താധാരകളും ബുദ്ധനും, ബുദ്ധമതാനുയായികളും പല സംവാദങ്ങളിലും തർക്ക വിഷയമാക്കിയിട്ടുണ്ട്‌. ബുദ്ധമതപ്രകാരം പരമമായ ഉത്ഭവവും, ലോക സൃഷ്ടിയും ദൈവത്തിൽ നിന്നല്ല, മറിച്ച്‌ അതിന്റെ കാരണങ്ങൾ കാലങ്ങളായി മറഞ്ഞു കിടക്കുകയാണെന്നേ ഉള്ളൂ. ഹൈന്ദവ സംസ്കാരത്തിലും ഇതിനോട് സാമ്യമുള്ള രീതിയിൽ "ഞാൻ (ഈശ്വരൻ) തന്നെയാണ് നീ " അഥവാ മനുഷ്യൻ തന്നെയാണ് ദൈവം എന്നർത്ഥം വരുന്ന "തത്ത്വമസി, അഹം ബ്രഹ്മാസ്മി" പോലെയുള്ള വാക്കുകൾ അല്ലെങ്കിൽ "പ്രപഞ്ചം തന്നെയാണ് ഭഗവാൻ, ഇതിൽ നിന്നും വിഭിന്നമായി മറ്റൊരു ദൈവമില്ല" തുടങ്ങിയ വാദങ്ങളും, സാംഖ്യം, മീമാംസ തുടങ്ങിയ നിരീശ്വര തത്വങ്ങളും ചാർവാക മഹർഷിമാരെപ്പോലെ നിരീശ്വരവാദികളെയും കാണാം.
 
"https://ml.wikipedia.org/wiki/ബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്