"ശാലിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വസ്ത്രനിർമ്മാണം തൊഴിലാക്കിയവരാണ് [ശാലിയർ]....' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:04, 20 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വസ്ത്രനിർമ്മാണം തൊഴിലാക്കിയവരാണ് [[[ശാലിയർ]]]. ഈ കലയിൽ വിദഗ്ധരായ ഇവരെ ശാലികൻ, ചാലിയൻ, എന്നും അറിയപ്പെടുന്നു. ചേലനെയ്യുന്നവർ എന്ന അർത്ഥത്തിലാണ് ഇവരെ ചാലിയർ എന്നറിയപ്പെടുന്നത്. വീടിനടുത്തായാണ് നെയ്ത്തുശാലകൾ സ്ഥാപിക്കുക. ശാലിയർ എന്നും ഇതിനാൽ ഇവരെ വിളിക്കാറുണ്ട്. ശാല്യമഹർഷിയുടെ പരമ്പരയിൽപ്പെട്ടവരാണിവർ. ഇവരിൽ വലംകൈ (വലങ്ക) ഇടംകൈ(ഇടങ്ക) എന്നിങ്ങനെ രണ്ടു വിഭാഗക്കാരുണ്ട്.

തെരുവ് സമ്പ്രദായത്തിൽ ജീവിക്കുന്ന ഇവർക്ക് 96 തെരുവുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതോടൊപ്പം അനേകം ഉപതെരുവുകളും ഉണ്ട്. പട്ടുവം, അടുത്തില, കുഞ്ഞിമംഗലം, കരിവെള്ളൂർ, വെള്ളൂർ പഴയതെരു, പുതിയതെരു, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പീലിക്കോട്, ഒതോത്ത്, പടിഞ്ഞാറെ തെരു, കിഴക്കേത്തെരു, കാടകം, പുനലൂർ തുടങ്ങിയ സ്ഥലങ്ങൾ ഇടംകൈ വിഭാഗക്കാരുടെ തെരുവുകളായിരുന്നു.

കടലായി, എങ്കക്കാട്, ഉദയമംഗലം, അഴീക്കോട്, ചിറയ്ക്കൽ, പുതിയതെരു കൂടാലി, എരുവേശി,കാഞ്ഞിരോട് രാമർതെരു, നടമ്മൽ, താവെതെരു, മുഴപ്പിലങ്ങാട്, പഴയതെരു, പുതിയതെരു, മാടായി, പാലേരി, എന്നിവയാണ് കോലത്തുനാട്ടിലെ തെരുവുകൾ. ശാലിയരിലെ ഇടങ്കൈ വിഭാഗം ഭഗവതിയെ ആരാധിക്കുന്നവരാണ്. തെയ്യവും പൂരവും ഇവർ നടത്തുന്നു. വലംങ്കൈ വിഭാഗം ഗണപതിയെ ആരാധിക്കുന്നു.

പാലക്കാട് ജില്ലയിലെ നെയ്ത്തുകാരാണ് ദേവാംഗന്മാർ. ഇവരിൽ ചിലർ തെലുങ്കും, കന്നടയും സംസാരിക്കുന്നവരാണ്. ഇവർക്ക് ജാടർ എന്നും വിളക്കുന്നു.

മക്കത്തായ വിഭാഗക്കാരാണിവർ. ഇവരിലെ സമുദായ പ്രമാണിമാരെ ചെട്ടിയാർ എന്നും അറിയപ്പെടുന്നു. ദേവാംഗ, പട്ടാര, ശാലിയ, വിഭാഗങ്ങളെ ഒന്നിച്ച് പദ്മശാലിയർ എന്നും വിളിക്കുന്നുണ്ട്. ഇവരുടെയെല്ലാം പ്രധാനതൊഴിൽ തുണിനെയ്ത്തുതന്നെയാണ്.

"https://ml.wikipedia.org/w/index.php?title=ശാലിയൻ&oldid=2654256" എന്ന താളിൽനിന്ന് ശേഖരിച്ചത്