"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:{{fact}}
 
"പള്ളിച്ചാൻ (പറപ്പുനായർ), വട്ടേക്കാടുനായർ (ചക്കാലൻ), ഓടത്തുനായർ, അത്തിക്കുറിശ്ശി നായർ (ചീതിയൻ), അന്തുറനായർ (കലം ഉണ്ടാക്കുന്നവർ), ഇടച്ചേരിനായർ(അജപാലൻ), ഓടത്തുനായർ (ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ?) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടേക്കാട്ടുനായരുടെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായർ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. യാഗരക്ഷയ്ക്കായി, യാഗശാലയിൽ നിന്ന യോദ്ധാക്കളാണ് അകത്തുചാർന്നവർ എന്നും, ഭയന്നുപുറത്തേക്കു പോയവരാണ് പുറത്തുചാർന്നവർ എന്നും അഭിപ്രായം ഉണ്ട്. അകത്തുചാർന്നവരെ പര്യപ്പെട്ടവർ എന്നും പറയും. ഏതായാലും യോദ്ധാക്കൾ അധികവും പുറത്തു ചാർന്നവരാണ്. ഇല്ലത്തു് , പള്ളിച്ചാൻ, അത്തിക്കുറിശ്ശി, അന്തുരാൻ, ചക്കാലൻ, ചാലിയൻ[[ശാലിയൻ]], വെളുത്തേടൻ, വിളക്കിത്തല എന്നും വിഭജനമുണ്ട്. അന്തുരാൻ, ചക്കാലൻ, ചാലിയൻശാലിയൻ, വെളുത്തേടൻ, വിളക്കിത്തല വിഭാഗങ്ങളുമായി [[നമ്പൂതിരി]]ക്കു സംബന്ധമില്ല, [[അയിനിയൂണ്]], [[ചൗളം]], [[വാതിൽപ്പുറപ്പാട്]], [[പാനക്കുടം]] ഉഴിയൽ, [[നിഴൽപ്പമെഴുകൽ]] എന്നീ ചടങ്ങുകൾക്കു നമ്പൂതിരിക്കു ഇല്ലക്കാരന്റെ സഹായം ആവശ്യമാണ്. പള്ളിച്ചാൻ വിഭാഗക്കാർ മഞ്ചൽ ചുമക്കുന്നവരാണ്. [[അന്തോളം ഉഴിയൽ]] കർമത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടിൽ കയറാം. അത്തിക്കുറിശ്ശി നായർ (പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി, സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ [[ഉദകക്രിയ|ക്രിയ]]കളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് [[എള്ളും പൂവും]] ഇടുന്നത് അത്തിക്കുറിശ്ശിനായരാണ്. ചൌളം, [[ഗോദാനം]], [[സമാവർത്തനം]] എന്നിവയ്ക്കിടയിൽ, അത്തിക്കുറിശ്ശി നായർക്കു മനയ്ക്കലെ [[വടക്കിനി]]യിൽ കയറി ഒരു മന്ത്രം കേൾക്കാം. തെക്കൻ-വടക്കൻ കേരളത്തിൽ മാരാരും, അത്തിക്കുറിശ്ശിയും ഒന്നാണ്. മധ്യകേരളത്തിൽ അങ്ങനെയല്ല. 'പാണി കോണി നടുമിറ്റം' എന്ന് ഇവരുടെ അധികാരങ്ങളെ സൂചിപ്പിക്കുന്ന പഴമൊഴി ഉണ്ട്. മധ്യകേരളത്തിൽ പാണിയും തിരുമുറ്റവും (ക്ഷേത്രകർമങ്ങൾ) മാരാർമാർക്കാണ്. കോണിയും നടുമുറ്റവും ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിനായരുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയിൽ ഇല്ലക്കാരനും പള്ളിച്ചാനും കീഴിലാണത്രെ. ഇല്ലക്കാരനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലനായർ (വാണിയൻ, വട്ടേക്കാടൻ) തമിഴ് വാണിയനിൽ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി നായർ എന്നും പറയും. ആയർ, ഇടയർ, വെള്ളാളർ, മറവർ, ചക്കാൻ, വാണിയൻ, കോലായൻ, കണിശൻ, പള്ളിച്ചാൻ, പണിക്കൻ, ഊരാളി എന്നിവരൊക്കെ നായർ സമുദായത്തിൽ ലയിച്ചു. വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , തമ്പുരാൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരാണ്. പൂണൂൽ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകർമങ്ങൾ അനുവർത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. സാമന്തൻമാരായ നായർമാർ ജന്മിളോ നാടുവാഴികൾ അല്ലെങ്കിൽ ദേശത്തിന് അധികാരികൾ ആയിരുന്നു(ഉദാ : രാജ ആഞ്ഞി കൈമൾ,ചെരനൽല്ലോർ കർത്ത,വടശ്ശേരി തമ്പി). അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവർക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു. തരകന്മാർ കച്ചവടക്കാരാണ്. യാവരി (വ്യാപാരി) നായർമാർ എന്നു പറയും. അകത്തു ചാർന്ന നായർമാർക്കു സൈനികവൃത്തി ഇല്ലാത്തതിനാൽ പുറത്തുചാർന്ന നായരോളം ആഭിജാത്യമില്ല. പുറത്തുചാർന്നവരാണ് കർത്താവ്, കൈമൾ, പണിക്കർ എന്നീ സ്ഥാനങ്ങൾ ഉപയോഗിക്കുക. ഇല്ലക്കാരൻ നായർ നമ്പൂതിരിയുടെ ഭൃത്യനാണ്. തിരുവിതാംകൂറിൽ ചില പ്രദേശങ്ങളിൽ ഇവർക്കു സ്വരൂപക്കാരെക്കാൾ ആഭിജാത്യമുണ്ട്. പാദമംഗലക്കാർ ക്ഷേത്രജോലികൾ ചെയ്യുന്നവരാണ്. ഘോഷയാത്രയിൽ ഇവർ വിളക്കുപിടിക്കും. പള്ളിച്ചാൻ നമ്പൂതിരിയുടെ പല്ലക്കു ചുമക്കും. വാളും പരിചയും ആയി അകമ്പടി സേവിക്കുകയും ചെയ്യും. കുളങ്ങരനായർ ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, അയ്യപ്പൻ കാവുകളിലെ പാട്ടുകാരാണ്. കുറുപ്പ്, മാരാർ എന്നിവർ ഈ വിഭാഗത്തിൽപ്പെടുന്നു. ഇടച്ചേരി നായർമാർ ഇടയന്മാരായിരുന്നു. വട്ടക്കാടൻ, കച്ചേരിനായർ എന്നും ഉപജാതികളുണ്ട്. ഊരാളിനായർ, വെളുത്തേടത്തുനായർ, വിളക്കിത്തല നായർ എന്നിവർ ആഭിജാത്യശ്രേണിയിൽ താണവരായി കരുതിയിരുന്നു. ഊരാളിനായർമാരിൽത്തന്നെ കോലായൻ, അഴുത്തൻ, മൂച്ചാരി, ഏറ്റുമാർ (മരം കയറ്റം) തുടങ്ങി അവാന്തരവിഭാഗങ്ങളുണ്ട്; കല്പണിക്കാരുമുണ്ട്. വിളക്കിത്തല നായർമാരുടെ ഭാര്യമാർ വയറ്റാട്ടികൾ ആയിരുന്നു. പണ്ടു പല നാടുകളിലും ക്ഷുരകൻ വൈദ്യനും കൂടി ആയിരുന്നു. അച്ചന്മാർ നാടുവാഴികളാണ്. നാടുവാഴിനായർമാർക്കു ജീവിതവൃത്തി ബ്രാഹ്മണരുടേതുപോലെയാണ്. അവർക്ക് അകമ്പടിയോടെ സഞ്ചരിക്കാം. തമ്പി, ഉണ്ണിത്താൻ, വല്യത്താൻ എന്നീ സ്ഥാനങ്ങൾ അവർ രാജസന്തതികളാണ് എന്നു സൂചിപ്പിക്കുന്നു. കുറുമ്പ്രനാട്നായർസമൂഹത്തിന്റെ ഉപവിഭാഗങ്ങളാണ് നെല്ലിയോടൻ, വിയ്യൂർ, വെങ്ങളോൻ എന്നീ വിഭാഗങ്ങൾ. പരിന്തർ, നമ്പൂതിരിയുടെ പരിപാവനക്കാരനായ നായർ വിഭാഗമാണ്. നായർ എന്നതു ജാതിപ്പേര് ആയിരുന്നില്ല എന്നും പടയാളികളുടെ നായകൻ എന്നായിരുന്നു അതിനർഥം എന്നും അഭിപ്രായമുണ്ട്. ഇത്തരം സംഘങ്ങളാണത്രെ വേണാട്ട് അറുനൂറ്റവർ, നന്റുഴനാട്ടു മുന്നൂറ്റവർ, കീഴമലനാട് അറുനൂറ്റവർ, കുറുംപുറനാട് എഴുനൂറ്റവർ തുടങ്ങിയവർ.{{fact}}
 
==ദായക്രമം==
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2654255" എന്ന താളിൽനിന്ന് ശേഖരിച്ചത്