"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
* കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തില്‍
 
സാമൂതിരിയുടെ ശത്രുക്കളായ പോര്‍ളതിരി, കോലത്തിരി എന്നിവരുമായി ഗൂഢാലോചന നടത്തിയതുകൊണ്ട് തളിക്ഷേത്രത്തിലെ നടത്തിപ്പുഭാരവാഹികളായ ബ്രാഹ്മണ‍മൂസ്സതുമാര്‍ രാജാവിന്റെ അപ്രീതിക്കിരയാകുകയും തന്റെ നിയന്ത്രണത്തിന്‍ കീഴിലായപ്പോള്‍ സാമൂതിരി ഇവരെ പുറത്താക്കുകയും ചെയ്തു. ഈ നമ്പൂതിരിമാര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് നിരാഹാരം എടുക്കുകയും പലരും മരണമടയുകയും ചെയ്തു. ബ്രാഹ്മണരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സാ‍മൂതിരിക്ക് ബ്രഹ്മഹത്യാപാപം മൂലമാണ് പിന്നിട് കുടുംബത്തിനുണ്ടായ അനിഷ്ടങ്ങള്‍ എന്നു വിശ്വസിക്കുകയും അതിനു പരിഹാരമായി പ്രസിദ്ധ ശൈവ സന്യാസിയായിരുന്ന കോല്‍കുന്നത്ത് ശിവങ്കളുടെശിവാങ്കളുടെ ഉപദേശപ്രകാരം പട്ടത്താനം ഏര്‍പ്പെടുത്തിയത്. <ref> എ. ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. </ref>
* ബാലകൃഷ്ണകുറുപ്പിന്‍റെ അഭിപ്രായത്തില്‍
 
സാമൂഠിരി പോര്‍ളാതിരിയെ തോല്പിച്ചെങ്കിലും അത് പോര്‍ളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു. ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മൂസ്സതുമാര്‍ (നമ്പി)60 ഇല്ലക്കാര്‍ ഉണ്ടായിരുന്നു. ഇവരെ നെടിയിരുപ്പ് കൂലിപട്ടാളത്തെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു കൂറേ പേര്‍ മരണമടഞ്ഞു. കൂറേ പേര്‍ പട്ടിണി വ്രതം ആരംഭിച്ചെങ്കിലും സാമൂതിരി ചെക്വിക്കൊണ്ടില്ല. മുസ്ലീങ്ങളുടെ സ്വാധീനമയിരിക്കണം കാരണം. അങ്ങനെയും നിരവധി പേര്‍ മരിക്കനിടയായപ്പോള്‍ ബാക്കിയുള്ളവര്‍ വ്രതം നിര്‍ത്തി ആക്രമണത്തിനൊരുങ്ങി. അവരെയും പട്ടാളം വകവരുത്തി. ഈ സംഭവത്തിനു ശേഷം കൂറേ കാലം പൂജാദി കര്‍മ്മങ്ങള്‍ ഇല്ലായിരുന്ന തളി ക്ഷേത്രത്തില്‍ പിന്നീട് ശിവാങ്കള്‍ ആണ് പുന: പ്രതിഷ്ഠ നടത്തി പൂജാദി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചത്. ശിവാങ്കളിന്‍റെ നിര്‍ദ്ദേശപ്രകാരം കന്മതില്‍ കെട്ടി തളിക്ഷേത്രവും കല്പടവുകള്‍ കെട്ടി ചിറയും സമൂതിരി പരിഷ്കരിച്ചു. അവിടന്നപ്പുറം നാട്ടുകാര്‍ക്കിടയില്‍ നെടിയിരിപ്പു സ്വര്ഊപം സമൂതിരി എന്നറിയപ്പെട്ടു.
 
കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. പയ്യൂര്‍ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കര്‍ത്താക്കളില്‍ പ്രമുഖന്‍. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചന്‍' സദസ്സിനുമുന്‍പായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നല്‍കുകയും ചെയ്യുകയായിരുന്നു പതിവ്.
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്