"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

384 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
(ചെ.) (→‎ഖയാൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.
== ഖയാൽ ==
ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലുരണ്ടു വരിമുതൽ മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്. സ്വതന്ത്രമായ ആലാപനശൈലിയും ഗായകന്റെ ഇഷ്ടത്തിന് ആ ഗാനത്തെ അല്ലെങ്കിൽ രാഗത്തെ മൂടികൂട്ടുവാൻ കഴിയുന്ന രീതിയിൽ ആയിരിക്കും ഖയാൽ ആലപിക്കുക.
 
== ഗസൽ ==
[[അറബി]] കവിതകളിൽ നിന്നുമാണ് [[ഗസൽ|ഗസലിന്റെ]] ഉത്‌ഭവം.[[ഇറാൻ|ഇറാനിൽ]] നിന്നും പത്താം ശതകത്തിൽ പേർ‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദ. ഖാസിദയിൽ നിന്നുമാണ് ഗസൽ വളർ‌ന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തിൽ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകൾ നൽകിയതിൽ പ്രമുഖൻ [[അമീർ ഖുസ്രു]] ആണ്. ശോകപ്രണയത്തിനാണ് ഇതിൽ മുൻ‌തൂക്കം. ഭാരതത്തിൽ [[ഉർദു|ഉറുദുവിലും]] [[കശ്മീരി ഭാഷ|കശ്മീരി ഭാഷയിലും]] ഗസൽ രചന നടന്നിട്ടുണ്ട്.ഗസൽ കവിതാരൂപത്തിൽ നിന്നും മാറി ഒരു സംഗീതമെന നിലയിൽ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളിൽ പാടുന്നവയാണ് ഗസലുകൾ. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. [[ഹിന്ദി]] ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങൾ‌ക്കിടയിൽ പ്രചരിയ്ക്കാനുള്ള അവസരം നൽകി. [[കെ.എൽ. സൈഗാൾ]], [[മുഹമ്മദ് റഫി]] ഇവർ പ്രമുഖരാണ്.
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2653930" എന്ന താളിൽനിന്ന് ശേഖരിച്ചത്