"കെയ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,296 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഈജിപ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ [[അലക്സാൺട്രിയ]] നൈൽനദീമുഖത്തുള്ള [[ഡൽറ്റ]]യുടെ പടിഞ്ഞാറ് ഭാഗത്താണ്. ഈ നഗരത്തിന്റെ സ്ഥാപകൻ മഹാനായ [[അലക്സാണ്ടർ]] ചക്ലവർത്തിയായിരുന്നു. അലക്സാണ്ടറുടെ പിൻഗാമികളായ [[ടോളമി]] രാജാക്കന്മാർ ഈ നഗരത്തെ ലോകപ്രശസ്തമാക്കിയ ഒരു മഹാഗ്രന്ഥാലയം ഉണ്ടാക്കി. നിർഭാഗ്യവശാൽ കുറെക്കാലത്തിനുശേഷം ഇത് അഗ്നിക്കിരയായിപ്പോയി. അക്കാലത്ത് ഈ നഗരം പ്രശസ്തമായ ഒരു സർവ്വകലാശാലയുടെ ആസ്ഥാനവവുമായിരുന്നു. അത്യത്ഭൂതകരമായ ഒരു ദീപസ്തംഭം മറ്റൊരു ടോളമി രാജാവ് നിർമ്മിച്ചു. എന്നാൽ അതിന്റെ അവശിഷ്ടം പോലും ഇന്നില്ല. അലക്സാൺട്രിയ സർവ്വകലാശാലയിലെ പ്രസിദ്ധരായ പണ്ഡിതന്മാർ ഒരു ടോളമി രാജാവിന്റെ നിർദ്ദേശമനുസരിച്ച് ബൈബിളിലെ 'പഴയനിയമം' ഹീബ്റു ഭാഷയിൽ നിന്നും ആദ്യമായി ഗ്രീക്കുഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുകുയുണ്ടായി.
 
== ഭൂമിശാസ്ത്രം ==
 
വടക്കൻ ഈജിപ്റ്റിൽ (ലോവർ ഈജിപ്റ്റ്) സ്ഥിതിചെയ്യുന്ന കെയ്റൊയുടെ 165 കിലോമീറ്റർ (100 മൈൽ) തെക്ക് മെഡിറ്റനേറിയൻ കടലും,120 കിലോമീറ്റർ പടിഞ്ഞാറ് [[ഗൾഫ് ഓഫ് സൂയസും]], [[സൂയസ് കനാൽ|സൂയസ്കനാലും]] കാണപ്പെടുന്നു. ഈ നഗരം സ്ഥിതിചെയ്യുന്നത് നൈൽ നദീതീരത്തുള്ള ഡെൽറ്റ പ്രദേശത്ത് ആണ്. രണ്ട് ദ്വീപിനോട് ചേർന്ന് നൈൽ നദിയുടെ കിഴക്കൻ തീരത്ത് കാണപ്പെടുന്ന കെയ്റോ 453 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.19-ാംനൂറ്റാണ്ടിന്റെ മധ്യത്തോടെ [[നൈൽനദി]]യിൽ അണക്കെട്ട് നിർമ്മിക്കയും ഉപരിതലത്തിൽ ധാരാളം വ്യതിയാനം സംഭവിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വർഷങ്ങൾ കടന്നുപോയപ്പോൾ നൈൽ സാവധാനം പടിഞ്ഞാറൻ തീരത്തേയ്ക്ക് മാറ്റപ്പെടുകയും ഇന്നത്തെ കെയ്റോ (ഇസ്ലാമിക് കെയ്റോ) നഗരത്തിന്റെ സ്ഥാനം [[മുക്കറ്റം]] കുന്നുകളിലേയ്ക്ക് ആകുകയും ചെയ്തു. ഫുസ്റ്റാറ്റ് ആദ്യം നിർമ്മിച്ച 300 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന കെയ്റോയുടെ സ്ഥാനം നൈൽനദിയ്ക്കടിയിലുമായി തീർന്നു.
 
== കാലാവസ്ഥ ==
 
 
 
 
== ഇതും കാണുക ==
92,304

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2653677" എന്ന താളിൽനിന്ന് ശേഖരിച്ചത്