"വവ്വാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 23:
[[ചിത്രം:Big-eared-townsend-fledermaus.jpg|250px|thumb|നരിച്ചീറ്]]
 
കൈറോപ്റ്റെറ വംശത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന [[സസ്തനി|സസ്തനികളാണ്‌]] '''വവ്വാലുകൾ'''. ഇംഗ്ലീഷിൽ പൊതുവേ “ബാറ്റ്”(Bat) എന്നും വലിയ ഇനങ്ങളെ “ഫ്ലൈയിങ്ങ് ഫോക്സ്”(Flying fox) എന്നും വിളിക്കുന്നു. ശരിയായ പറക്കൽ ശേഷിയുള്ള ഒരേയൊരു സസ്തനി മൃഗമാണ്‌ വവ്വാലുകൾ. പറക്കുന്ന അണ്ണാൻ, പോസ്സം തുടങ്ങിയവയ്ക്ക് ഗ്ലൈഡ് ചെയ്യുക മാത്രമാണ് സാധ്യമായത്. മൂഷികവംശം കഴിഞ്ഞാൽ ഏറ്റവും വൈവിധ്യമേറിയ സസ്തനി വംശമാണ്‌ വവ്വാലുകൾ. 1240 വ്യത്യസ്ത സ്പീഷീസ്ഇനം വവ്വാലുകൾ ഉണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിയ്ക്കുന്ന വലിയ ഇനങ്ങളും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയവയും ആണ് പ്രധാനം. അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന [[വാമ്പയർവാമ്പീർ വവ്വാൽ]] മറ്റു സസ്തനികളുടെ ([[മനുഷ്യൻ]] അടക്കം) [[രക്തം]] ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്. [[സാഹിത്യം|സാഹിത്യത്തിലും]] [[ചലച്ചിത്രം|ചലച്ചിത്രങ്ങളിലും]] വവ്വാലുകളെ വളരെ ഭയാനകമായി ചിത്രീകരിക്കാറുണ്ട്. [[ഡ്രാക്കുളദ്രാക്കുള]], [[യക്ഷി]] തുടങ്ങിയവ വവ്വാലുകളായി പറന്നുചെന്ന് മനുഷ്യരെ കൊല്ലുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്.
 
കൂടുതൽ ചൂടും, തണുപ്പും ഉള്ള പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വലിപ്പത്തിലും നിറത്തിലും തരത്തിലും വവ്വാലുകളെ കാണാൻ സാധിക്കും. കേരളത്തിൽ സാധാരണ കാണപ്പെടുന്ന വവ്വാൽ ചില ഭാഗങ്ങളിൽ '''വാവൽ''', '''കടവാതിൽ''', '''നരിച്ചീറ്''' എന്നീ പേരുകളിലും അറിയപ്പെടുന്നു. വലിയ ഇനങ്ങളെ '''പാറാട''' എന്നും വിളിക്കാറുണ്ട്. ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ പല വവ്വാൽ സ്പീഷീസുകളും ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/വവ്വാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്