"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Thampuran816 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
റ്റാഗ്: റോൾബാക്ക്
വരി 48:
കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് [[സ്കന്ദപുരാണം|സ്കന്ദപുരാണത്തിൽ]] പരാമർശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ [[ബ്രാഹ്മണർ]] കേരളത്തിലേക്ക് കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌‌ദേശീയ മുക്കുവരെ [[ചൂണ്ട]] നൂലിൽ നിന്ന് പൂണൂൽ നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.<ref>S N Sadasivan; A social history of India;Page 300:ISBN 81-7648-170-X</ref>
 
[[വേദം|വേദജ്ഞാനം]] ഒഴികെ നമ്പൂതിരിമാർക്ക് ഇൻഡ്യയിലെ മറ്റ് ബ്രാഹ്മണരുമായി യാതൊരു സാമ്യവുമില്ല. ക്രി വ 8 ആം നൂറ്റാണ്ടിനു മുൻപ് എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ “ചേരികൾ” എന്ന് അറിയപ്പെട്ടിരുന്ന അപ്രധാന കോണുകളിലാണ് ജീവിച്ചിരുന്നത്. ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന [[സംഖം|സംഖ കൃതികളിലൊന്നും]] തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമർശിച്ചിട്ടില്ല. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്. ഈ കാലത്ത് പണ്ഡിതരും ആരാധ്യരുമായിരുന്ന ബൌദ്ധരെ മാത്രം നമ്പൂതിരിമാരാക്കി പരിവർത്തനം ചെയ്തിരുന്നു. [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] “കേരളം” എന്ന തന്റെ കൃതിയിൽ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്. ആന്തല്ലൂർ, നീലമംഗലം, ഓളശ്ശേരി നമ്പൂതിരി കുടുംബങ്ങൾ സമൂഹ പരിവർത്തനം ചെയ്യപ്പെട്ട, നാട്ടു പ്രമാണിമാരായിരുന്ന ഈഴവ കുടുംബങ്ങളാണ്..<ref>S N Sadasivan; A social history of India;Page 309:ISBN 81-7648-170-X</ref>
 
[[വേദം|വേദങ്ങളിലും]] മാന്ത്രികകലകളിലും വിദഗ്ദരായ ഇവർ [[മലബാർ|മലബാറിൽ]] കുടിയേറിപ്പാർത്ത മറ്റു വിഭാഗക്കാരേക്കാൾ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാർ അനുകരിക്കാൻ തുടങ്ങി. ഇവിടങ്ങളിൽ അന്നുണ്ടായിരുന്ന [[പല്ലവന്മാർ]] [[ആന്ധ്ര പ്രദേശ്|ആന്ധ്രക്കാരായിരുന്നതിനാൽ]] ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. [[പാണ്ഡ്യർ|പാണ്ഡ്യരാകട്ടെ]] [[തമിഴ്‌നാട്|തമിഴകവുമായി]] താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു. [[മലബാർ|മലബാറിലെ]] നാട്ടുവാഴികളിൽ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്