"ഗീതാ ഹിരണ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Added കൃതികൾ title with links
വരി 17:
| spouse = ഹിരണ്യൻ
}}
മലയാളത്തിലെ ഒരു കഥാകൃത്തായിരുന്നു '''ഗീതാ ഹിരണ്യൻ'''. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ''ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം'', ''ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം'',''അസംഘടിത'' എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അപൂർവ്വമായി ചെറുക്കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു.<ref>http://keralaliterature.com/author.php?authid=264</ref>
 
==ജീവിതം==
കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1956 മാർച്ച് 20 ന് ജനിച്ചു. മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും കരസ്ഥമാക്കി. കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതയായെങ്കിലും ജോലിയിൽ തുടരാൻ രോഗം അവരെ അനുവദിച്ചില്ല. കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ.കെ. ഹിരണ്യൻ ഭർത്താവാണ്. ഉമ, ആനന്ദ് എന്നിവർ മക്കൾ. കേരള സാഹിത്യ അക്കാദമി ഇവരുടെ പേരിൽ ഒരു എൻഡൊവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=723</ref>
 
==കൃതികൾ==
* ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം (കഥാസമാഹാരം-1999)<ref>http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=1255</ref>
* അസംഘടിത (കഥാസമാഹാരം-2002)<ref>http://www.maebag.com/Product/5573/Asamghaditha</ref>
* ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം (കഥാസമാഹാരം-2002)<ref>http://www.marymartin.com/web/selectedIndex?mEntry=38878</ref>
* ഗീതാഹിരണ്യന്റെ കഥകൾ (കഥാസമാഹാരം-2009)<ref>https://www.amazon.in/Geethahiranyante-Kathakal-Geetha-Hiranyan/dp/8122607608/ref=sr_1_2?s=books&ie=UTF8&qid=1513243557&sr=1-2&refinements=p_27%3AGeetha+Hiranyan</ref>
==പുരസ്ക്കാരങ്ങൾ==
*ടി.പി.കിശോർ അവാർഡ് <ref>മഹിളകൾ മലയാള സാഹിത്യത്തിൽ SPCS 2012.പേജ് 83 </ref>
"https://ml.wikipedia.org/wiki/ഗീതാ_ഹിരണ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്