"തെക്കൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
തിരുവിതാംകൂർ രാജാവായിരുന്ന കുലശേഖരന്റെ മന്ത്രിയായിരുന്ന [[ഇരവിക്കുട്ടിപ്പിള്ള]] കണിയാംകുളം പോരിന് പോകുന്നതുമുതൽ മരിക്കുന്നതുവരെയും അതിനുശേഷമുള്ള സംഭവങ്ങളും ഈ കാവ്യത്തിലുണ്ട്. മധുര തിരുമലനായിക്കൻറെ സേനാപതിയായ രാമപ്പയ്യന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ കുലശേഖരൻറെ ഏഴു മന്ത്രിമാരിൽ ഒരാളായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള നേരിട്ടെതിർക്കുകയും രാമപ്പയ്യന്റെ വഞ്ചനയിലൂടെ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് ഈ കഥാകാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ഹൃദയസ്പൃക്കായ കാവ്യമാണിത്.
===ഉലകുടപെരുമാൾപാട്ട്===
തെക്കൻപാട്ടുകളിൽ ഇപ്പോഴും സജീവമായി നിലനില്ക്കുന്ന പാട്ടാണ് ഉലകുടപെരുമാൾപാട്ട്. കന്യാകുമാരി തിരുവനന്തപുരം ജില്ലകളിൽ ഉലകുടപെരുമാൾ എന്ന മൂർത്തിയുടെ ആരാധനയുമായി ബന്ധപ്പെട്ട് ഇക്കാലത്തും ഈ പാട്ട് അനുഷ്ഠാനപരമായി പാടിപ്പോരുന്നു.<ref>ബി എസ് ബിനു, അഞ്ചുതമ്പുരാൻപാട്ടും ഉലകുടപെരുമാൾപാട്ടും ഒരുസാംസ്കാരികാപഗ്രഥനം(ഗവേഷണപ്രബന്ധം, കേരളസർവകലാശാല 2011)</ref> ഉലകുടപെരുമാൾ കോവിലുകളിലെ പടയുത്സവവുമായി ബന്ധപ്പെട്ടാണ് ഈ പാട്ട് അവതരിപ്പിച്ചു പോരുന്നത്. മധുരയ്ക്കു സമീപം വൈയ്യക്കര എന്ന ദേശം വാണിരുന്നതായി കരുതുന്ന ഉലകുടപെരുമാൾ എന്ന പാണ്ഡ്യരാജാവിന്റെ അപദാനങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ ഉലകുടപെരുമാളിനെ കുറിച്ച് പരാമർശമുണ്ട്.
 
===കന്നടിയാൻ പോര്===
"https://ml.wikipedia.org/wiki/തെക്കൻ_പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്