"തെക്കൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
തെക്കൻകേരളത്തിൽ പ്രചാരമുള്ള നാടോടിപ്പാട്ടുകളാണ് പൊതുവേ തെക്കൻപാട്ടുകൾ എന്നറിയപ്പെടുന്നത്. കേരളത്തിലെ [[ഫോക്‌ലോർ]] മേഖലയിലെ പ്രമുഖവിഭാഗമാണിത്. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച്, മലബാർപ്രദേശങ്ങളിൽ പ്രചരിച്ചിരുന്ന പാട്ടുകൾക്ക് വടക്കൻപാട്ടുകൾ എന്നപോലെ പഴയതിരുവിതാംകൂർ പ്രദേശത്തു പ്രചരിച്ചിരുന്ന പാട്ടുകൾക്ക് തെക്കൻപാട്ടുകൾ എന്ന സംജ്ഞ ലഭിച്ചു. ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി തിരുനെൽവേലി ജില്ലകളിലാണ് ഇവയ്ക്ക് അധികം പ്രചാരം.
തമിഴ് മലയാളങ്ങളുടെ സങ്കരഭൂമിയിലാണ് തെക്കൻപാട്ടുകൾ രൂപപ്പെട്ടതും പ്രചരിച്ചതും. അത് പാട്ടുകളിലെ ഭാഷയെ ക്ലിഷ്ടമാക്കി. തമിഴർ മലയാളമെന്നും നല്ലമലയാളികൾ തമിഴെന്നും കരുതി മാറ്റിവച്ചതുകാരണമാണ് തെക്കൻപാട്ടുകൾ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതെന്ന് തെക്കൻപാട്ടുകളെ കുറിച്ച് മഹാകവി ഉള്ളൂർ<ref>കേരളസാഹിത്യചരിത്രം ഒന്നാം വാല്യം</ref> രേഖപ്പെടുത്തിയിട്ടുണ്ട്.
പറഞ്ഞുകേൾക്കുന്ന പാട്ടുകളിൽ ചിലതുമാത്രമാണ് കണ്ടുകിട്ടിയിട്ടുള്ളത്. കിട്ടിയവയിൽ ഭൂരിഭാഗവും വില്ലയിച്ചാൻപാട്ടിന് ഉപയോഗിക്കുന്നതിനായി ചിട്ടപ്പെടുത്തിയവയാണ്. തെക്കൻപാട്ടു രൂപത്തിലുള്ള പാട്ടുകൾ വിരലിലെണ്ണാവുന്നവ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അവ അനുഷ്ഠാനമെന്ന നിലയ്ക്ക് പാടിപ്പോന്നിരുന്നതിനാൽ മുൻതലമുറയിലെ പാട്ടാശാൻമാരുടെ ഓലകളിലും ശിഷ്യന്മാർ പകർത്തിയെടുത്ത കടലാസ്സുകളിലും അവശേഷിക്കുന്നുണ്ടെങ്കിലും കൂടുതൽ ചിന്തകൾക്കോ പഠനങ്ങൾക്കോ അവസരമൊരുങ്ങിയിട്ടില്ല.
 
തിരുവനന്തപുരത്തിനു തെക്കുള്ള പ്രദേശങ്ങളിൽ [[വില്ലടിച്ചാൻ പാട്ട്|വില്ലടിച്ചാൻപാട്ടിന്]] പ്രചാരം കൂടുതലുണ്ട്. ദേവസ്തുതികളും ചരിത്രസംഭവങ്ങളും ഇവയ്ക്കു വിഷയമായിട്ടുണ്ട്.
 
വരി 12:
===ഇരവിക്കുട്ടിപ്പിള്ളപ്പോര്===
തിരുവിതാംകൂർ രാജാവായിരുന്ന കുലശേഖരന്റെ മന്ത്രിയായിരുന്ന [[ഇരവിക്കുട്ടിപ്പിള്ള]] കണിയാംകുളം പോരിന് പോകുന്നതുമുതൽ മരിക്കുന്നതുവരെയും അതിനുശേഷമുള്ള സംഭവങ്ങളും ഈ കാവ്യത്തിലുണ്ട്. മധുര തിരുമലനായിക്കൻറെ സേനാപതിയായ രാമപ്പയ്യന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ കുലശേഖരൻറെ ഏഴു മന്ത്രിമാരിൽ ഒരാളായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള നേരിട്ടെതിർക്കുകയും രാമപ്പയ്യന്റെ വഞ്ചനയിലൂടെ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് ഈ കഥാകാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ഹൃദയസ്പൃക്കായ കാവ്യമാണിത്.
===ഉലകുടപെരുമാൾപാട്ട്===
തെക്കൻപാട്ടുകളിൽ ഇപ്പോഴും സജീവമായി നിലനില്ക്കുന്ന പാട്ടാണ് ഉലകുടപെരുമാൾപാട്ട്.
===കന്നടിയാൻ പോര്===
വള്ളിയൂരു ഭരിച്ചിരുന്ന [[പാണ്ഡ്യവംശം|പാണ്ഡ്യവംശജനായ]] കുലശേഖര രാജാവു നടത്തേണ്ടി വന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ള പാട്ട്. [[കാഞ്ചീപുരം|കാഞ്ചീപുരത്തിനു]] വടക്കുള്ള കന്നടിയാൻ എന്ന [[വടുകൻ|വടുകരാജാവുമായിട്ടായിരുന്നു]] യുദ്ധം. കന്നടിയാൻറെ മകളുടെ പ്രണയത്തെ കുലശേഖരൻ നിരസിച്ചതാണ് യുദ്ധകാരണം. യുദ്ധത്തിൽ കൊല്ലപ്പെട്ട കുലശേഖരന്റെ ചിതയിൽ സതിയനുഷ്ഠിച്ച് കന്നടിയാന്റെ പുത്രി മരിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/തെക്കൻ_പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്