"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡി. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9-ന് [[ആലപ്പുഴ|ആലപ്പുഴയിലാണ്]] ദക്ഷിണാമൂർത്തി ജനിച്ചത്<ref name="മാതൃഭൂമി ബുക്ക്സ് "/>. മാതാപിതാക്കളുടെ എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. 'സപ്തസ്വരങ്ങൾ പോലെ ഏഴുപേർ' എന്ന് അദ്ദേഹം പറയുമായിരുന്നു. താഴെ രണ്ട് അനുജന്മാരും നാല് അനുജത്തിമാരുമുണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, ഇദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്.<ref name="മാതൃഭൂമി ബുക്ക്സ് "/> [[ത്യാഗരാജ സ്വാമികൾ|ത്യാഗരാജ സ്വാമികളുടെ]] [[കീർത്തനം|കീർത്തനങ്ങളും]] മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു.പന്ത്രണ്ടാമത്തെ വയസ്സിൽ [[അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ]] അരങ്ങേറ്റം നടത്തി<ref name=suchithra>ഹൃദയസരസ്സിലെ സംഗീതപുഷ്‌പം-സുചിത്ര പ്രിയദർശിനി(മാതൃഭൂമി-03 ആഗസ്റ്റ് 2013)[http://www.mathrubhumi.com/specials/dakshinamoorthy/381259/index.html]</ref>. വെങ്കടേശ്വര അയ്യർക്ക് മകനെ പഠിപ്പിച്ച് പണ്ഡിതനാക്കാനായിരുന്നു ആഗ്രഹം. എന്നാൽ സംഗീതത്തിലുള്ള താൽപര്യം മൂലം പത്താം ക്ലാസിൽ വെച്ചു പഠനം നിർത്തി ദക്ഷിണാമൂർത്തി [[കർണ്ണാടകസംഗീതം]] അഭ്യസിക്കുകയാണുണ്ടായത്<ref name=Des>{{citenews|url=http://www.deshabhimani.com/newscontent.php?id=334408|title=താരാട്ടും ഈണവും തലമുറകൾ കടന്ന്|work=ദേശാഭിമാനി|date=2013 ആഗസ്റ്റ് 4;|accessdate=2013 ആഗസ്റ്റ് 4}}</ref>. [[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ മൂന്നു വർഷം സംഗീതം അഭ്യസിച്ചു. പിന്നീട് [[കർണ്ണാടകസംഗീതം|കർണ്ണാടക സംഗീതത്തിൽ]] കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു.
 
കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, [[കുഞ്ചാക്കോ]] നിർമ്മിച്ച് പുറത്തിറങ്ങിയ ''നല്ല തങ്ക'' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ചത്. [[കെ. ജെ. യേശുദാസ്|കെ. ജെ. യേശുദാസിന്റെ]] പിതാവായ [[അഗസ്റ്റിൻ ജോസഫ്|അഗസ്റ്റിൻ ജോസഫായിരുന്നു]] ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ [[വിജയ് യേശുദാസ്|വിജയ് യേശുദാസിനും]] വിജയുടെ പുത്രി അമേയയ്ക്കും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
 
ഗാനരചനയിൽ ആദ്യകാലത്ത് [[അഭയദേവ്|അഭയദേവും]] പിൽക്കാലത്ത് [[ശ്രീകുമാരൻ തമ്പി|ശ്രീകുമാരൻ തമ്പിയുമാണ്]] ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. [[പി. ഭാസ്കരൻ]], [[വയലാർ രാമവർമ്മ]], [[ഒ.എൻ.വി. കുറുപ്പ്]] എന്നിവർക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു. വിശ്വപ്രസിദ്ധ സംഗീതസംവിധായകൻ [[എ. ആർ. റഹ്മാൻ|എ. ആർ. റഹ്മാന്റെ]] പിതാവ് [[ആർ. കെ. ശേഖർ]] കുറച്ച് ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീതസംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. [[പി. ലീല]], [[പി. സുശീല]], [[കല്ല്യാണി മേനോൻ]], [[ഇളയരാജ]] തുടങ്ങിയവർ ഇവരിൽ ചിലരാണ്.<ref>The Hindu - [http://www.hindu.com/fr/2007/10/26/stories/2007102650320300.htm Down music lane]</ref>
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്