"വൈദ്യുതജനിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: വിപുലീകരണം
വരി 16:
 
== ചരിത്രം ==
[[Image:Wimshurst.jpg|130px|thumb|left|വിംഷറസ്റ്റ് യന്ത്രം]]
[[Image:Van de graaff generator sm.jpg|75px|thumb|വാന്‍ ഡീ ഗ്രാഫ് ജനിത്രം]]
 
 
[[വൈദ്യുതി]]യും [[കാന്തികത]]യും തമ്മിലുള്ള ബന്ധങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ വൈദ്യുതജനിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. [[സ്ഥിരവൈദ്യുതി|സ്ഥിരവദ്യുതീതത്വങ്ങള്‍]] ആധാരമാക്കിയാണ് അവ നിര്‍മ്മിച്ചിരുന്നത്. ഉന്നതവോള്‍ട്ടതയില്‍ നന്നേ ചെറിയ വൈദ്യുതപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ അവയ്ക്കു ശേഷിയുണ്ടായിരുന്നുള്ളൂ. [[സ്ഥിരവൈദ്യുതീപ്രേരണം]] (Electrostatic Induction) കൊണ്ടോ [[ആഘര്‍ഷവൈദ്യുതീപ്രഭാവം]] (Triboelectric Effect) കൊണ്ടോ ആണ് അവ പ്രവര്‍ത്തിച്ചിരുന്നത്. ഉത്പാദനക്ഷമത കുറവായതു കൊണ്ടും, ഉന്നതസമ്മര്‍ദ്ദത്തില്‍ ആവശ്യമായ കുചാലകാവരണം (Insulation) നല്‍കാന്‍ കഴിയാതിരുന്നതുകൊണ്ടും അവ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കപ്പെട്ടില്ല. [[വിംഷറസ്റ്റ് യന്ത്രം|വിംഷറസ്റ്റ് യന്ത്രവും]] [[വാന്‍ ഡീ ഗ്രാഫ് ജനിത്രം|വാന്‍ ഡീ ഗ്രാഫ് ജനിത്രവും]] കാലത്തെ അതിജീവിച്ച ഇത്തരം പഴയ ജനിത്രങ്ങളാണ്.
 
[[Image:Faraday disk generator.jpg|thumb| left|ഫാരഡെയുടെ ഫലകജനിത്രം]]
 
പിന്നീട്, 1831-32 കാലത്ത്, [[ഫാരഡെ]], വൈദ്യുതകാന്തപ്രേരണതത്വം അനുസരിച്ച്, ഏകകാന്തജനിത്രം (Homopolar Genarator) എന്നോരുതരം ജനിത്രം നിര്‍മ്മിച്ചു.ഈ യന്ത്രത്തിന് ചെറിയ നേര്‍ധാരാവോള്‍ട്ടതയില്‍ സാമാന്യം ശക്തമായവൈദ്യുതപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുണ്ടായിരുന്നു. എന്നാല്‍ അത് ഉത്പാദനക്ഷമമായോരു രൂപകല്പനയായിരുന്നില്ല. അതില്‍ ഉത്പാദിപ്പിച്ച ധാരകള്‍ കാന്തമണ്ഡലത്തിനു പുറത്ത്, വിരുദ്ധപ്രവാഹങ്ങള്‍ കൊണ്ട് സ്വയം നശിക്കുകയായിരുന്നു. വിരുദ്ധപ്രവാഹങ്ങള്‍, പുറത്തേക്ക് വളരെക്കൂറച്ചു വൈദ്യുതി മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. മാത്രവുമല്ല, ചെമ്പുഫലകം അനാവശ്യമായി ചൂടാവുകയും ചെയ്തിരുന്നു. പിന്നീടു നടന്ന ഗവേഷണങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ ചുറ്റുകളുള്ള കമ്പികള്‍ ഉപയോഗിച്ച് ഉദ്ദിഷ്ട വോള്‍ടതയുണ്ടാക്കാമെന്നു കണ്ടെത്തി. അങ്ങനെ, ചെമ്പുഫലകത്തിനു പകരം കമ്പിച്ചുരുള്‍ ഉപയോഗിച്ചുള്ള രൂപകല്പന സാധാരണമായി. എന്നാല്‍ അടുത്തകാലത്ത്, ചില ദുര്‍ലഭമൂലകങ്ങള്‍ (Rare Earths) ഉപയോഗ്ഗിച്ചുള്ള കാന്തങ്ങള്‍ കൊണ്ട് പഴയ ഏകകാന്തജനിത്രങ്ങളെക്കാള്‍ മെച്ചപ്പെട്ട ജനിത്രങ്ങള്‍ ഉണ്ടാക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്.
 
[[Image:High-Current Copper-Brush Commutated Dynamo.jpg|thumb|150px| പഴയ ഒരു ഡൈനമോ]]
പിന്നീട്, 1831-32 കാലത്ത്, [[ഫാരഡെ]], വൈദ്യുതകാന്തപ്രേരണതത്വം അനുസരിച്ച്, ഏകകാന്തജനിത്രം (Homopolar Genarator) എന്നോരുതരം ജനിത്രം നിര്‍മ്മിച്ചു.ഈ യന്ത്രത്തിന് ചെറിയ നേര്‍ധാരാവോള്‍ട്ടതയില്‍ സാമാന്യം ശക്തമായവൈദ്യുതപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുണ്ടായിരുന്നു. എന്നാല്‍ അത് ഉത്പാദനക്ഷമമായോരു രൂപകല്പനയായിരുന്നില്ല. അതില്‍ ഉത്പാദിപ്പിച്ച ധാരകള്‍ കാന്തമണ്ഡലത്തിനു പുറത്ത്, വിരുദ്ധപ്രവാഹങ്ങള്‍ കൊണ്ട് സ്വയം നശിക്കുകയായിരുന്നു. വിരുദ്ധപ്രവാഹങ്ങള്‍, പുറത്തേക്ക് വളരെക്കൂറച്ചു വൈദ്യുതി മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. മാത്രവുമല്ല, ചെമ്പുഫലകം അനാവശ്യമായി ചൂടാവുകയും ചെയ്തിരുന്നു.
 
വ്യവസായങ്ങള്‍ക്ക് വൈദ്യുതി നല്‍കിയിരുന്ന ആദ്യകാല യന്ത്രങ്ങള്‍ '''ഡൈനമോ'''കളായിരുന്നു. 1832ല്‍ [[ഹിപ്പോലൈറ്റ് പിക്സി]]യാണ് ആദ്യം ഡൈനമോ നിര്‍മ്മിച്ചത്. അതിനുശേഷം, ആകസ്മികമായ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ‍, നേര്‍ധാരാവൈദ്യുതചലിത്രങ്ങള്‍, പ്രത്യാവര്‍ത്തിധാരാജനിത്രങ്ങള്‍, പ്രത്യാവര്‍ത്തിധാരാചലിത്രങ്ങള്‍, ഭ്രമണപരിവര്‍ത്തകങ്ങള്‍ എന്നിവയുടെ നിര്‍മ്മിതിക്ക് ഡൈനമോയുടെ കണ്ടുപിടുത്തം സഹായിച്ചു. കാന്തമണ്ഡലം ഉണ്ടാക്കുന്ന അതിനുള്ളില്‍ ഒരു സ്ഥിര ഭാഗവും ചലിക്കുന്ന കമ്പിച്ചുരുളുകളുമാണ് ഡൈനമോയുടെ പ്രധാന ഭാഗങ്ങള്‍. ചെറിയ യന്ത്രങ്ങളില്‍ സ്ഥിരകാന്തങ്ങളും, വലിയവയില്‍ കമ്പിച്ചുരുളുകളില്‍ വൈദ്യുതി കടത്തിവിട്ടുണ്ടാക്കുന്ന വൈദ്യുതകാന്തങ്ങളും ഉപയോഗിച്ചിരുന്നു. പ്രത്യാവര്‍ത്തിധാരാവൈദ്യുതിയുടെ ഉപയോഗം വ്യാപകമാകുന്നതിനു മുമ്പ് വലിയ ഡൈനമോകള്‍ മാത്രമായിരുന്നു വൈദ്യുതോല്പാദനത്തിനുള്ള ഉപാധി. എന്നാലിപ്പോള്‍, പ്രത്യാവര്‍ത്തിധാരാവൈദ്യുതിയുടെയും ഇലക്ട്രോണിക്‍ പരിവര്‍തകങ്ങളുടെയും വ്യാപകമായ ഉപയോഗവും കൊണ്ട്, ഡൈനമോകള്‍ ഇപ്പോള്‍ വിപുലമായി ഉപയോഗിക്കുന്നില്ല.അത് ഏറെക്കുറെ ഒരു കൗതുക വസ്തുവായിത്തീര്‍ന്നിരിക്കുന്നു.
 
 
"https://ml.wikipedia.org/wiki/വൈദ്യുതജനിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്