"ടെഹ്റാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
 
തെഹ്‌റാൻ ഇറാനിന്റെയും തെഹ്‌റാൻ പ്രവിശ്യയുടേയും തലസ്ഥാനമാണ്. നഗരത്തിൽ 8.8 ദശലക്ഷവും മെട്രോപൊളിറ്റൻ പ്രദേശത്തു 15 ദശലക്ഷവുമാണ് ജനസംഖ്യ. ഇറാനിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ നഗരമാണ് തെഹ്‌റാൻ<ref>''See [[List of metropolitan areas in Asia]].''</ref>. മധ്യേഷ്യയിലെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശം കൂടിയാണിത്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ ലോകത്തിലെ 29-ആം സ്ഥാനമാണ് തെഹ്‌റാൻഇന്<ref>{{Cite web |url=http://www.citymayors.com/statistics/urban_2006_1.html |title=The world's largest cities and urban areas in 2006 |website=City Mayors |accessdate=2010-09-25}}</ref>.

== ചരിത്രം ==
ക്ലാസിക് കാലഘട്ടത്തിൽ ഇന്നത്തെ തെഹ്‌റാൻ പണ്ടത്തെ സുപ്രധാനമായ ഒരു മീഡിയൻ നഗരമായ രാഗസിന്റെ ഭാഗമായിരുന്നു<ref>{{Cite book |author=Erdösy, George. |title=The Indo-Aryans of ancient South Asia: Language, material culture and ethnicity |publisher=Walter de Gruyter |date=1995 |page=165 |quote=Possible western place names are the following: Raya-, which is also the ancient name of Median Raga in the Achaemenid inscriptions (Darius, Bisotun 2.13: ''a land in Media called Raga'') and modern Rey south of Tehran}}</ref>. അറബ്, തുർക്കി, മംഗോൾ അധിനിവേശത്തിന്റെ ഫലമായി നഗരം നാശനഷ്ടങ്ങൾക്കിരയായി. പഴയ ഗ്രേറ്റ് തെഹ്‌റാൻ ആധുനിക തെഹ്‌റാനിന്റെ ഒരു ഭാഗമായ് ഇന്നും നിലകൊള്ളുന്നു. ഇറാൻ പ്രദേശങ്ങളെ ഇറക്കിനോട് അടുത്ത് നിർത്തുക എന്ന ഉദ്ദേശത്തോടെ 1796ഇൽ ഖാജർ രാജവംശത്തിലെ രാജാവായ ആഖാ മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ തലസ്ഥാനം ടെഹ്‌റാനിലേക്കു മാറ്റി. റഷ്യൻ-ഇറാനിയൻ യുദ്ധത്തിന്റെ ഫലമായി ഇറാന്റെ തലസ്ഥാനം നിരവധി തവണ മാറ്റേണ്ടിവന്നു. തെഹ്‌റാൻ ഇറാൻ ചരിത്രത്തിലെ 32-ആം ദേശീയ തലസ്ഥാനമാണ്. ഇറാനിലെ അവസാന രാജവംശങ്ങളായ ഖാജാറുകളുടെയും പഹ്‌ലാവിസുകളുടെയും ആസ്ഥാനം ഈ നഗരമായിരുന്നു. രാജ്യത്തെ പ്രധാന രാജകീയ സമുച്ചയങ്ങളായ ഗോൾസ്റ്റോൺസ്, സഅദാബാദ് നിയാവർ എന്നിവ ഈ നഗരത്തിലാണ്.
 
1920-ഓടെ നഗരം മൊത്തത്തിൽ ഇടിച്ചുനിരത്തി പുനർനിർമ്മാണം തുടങ്ങി. ഇരുപതാം നൂറ്റാണ്ടോടെ തെഹ്‌റാൻ വൻതോതിൽ കുടിയേറ്റം നടക്കുന്ന സ്ഥാലമായ് മാറി<ref>{{cite web|url=http://www.britannica.com/EBchecked/topic/585619/Tehran |title=Tehran (Iran) : Introduction – Britannica Online Encyclopedia |work=Encyclopædia Britannica|accessdate=2012-05-21}}</ref>. പഹ്‌ലാവി രാജവംശം നിർമിച്ച സ്മാരകമായ ആസാദി ടവർ, 2007-ഇൽ പണി പൂർത്തിയായ, ലോകത്തിലെ ആറാമത്തെ ഏറ്റവും ഉയരമുള്ള സ്വയം താവളമായ ടവറായ മീലാദ് ടവർ, 2014-ഇൽ പണി പൂർത്തിയായ താബിയത്ത് പാലം എന്നിവയാണ് തെഹ്റാൻറെ ഏറ്റവും ശ്രദ്ധേയമായ ലാൻഡ്‌മാർക്ക്.  
 
== ഭാഷ ==
തെഹ്റാനിലെ ഭൂരിഭാഗം പേരും പേർഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. ഏകദേശം 99% ആളുകളും പേർഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്, എന്നാൽ അസര്ബൈജാനി, അർമേനിയൻ, ലോർസ്, കുർദ്ദുകൾ പോലുള്ള മറ്റു ഇറാനിയൻ വംശജർ പേർഷ്യൻ ഭാഷ രണ്ടാം ഭാഷയായ് സംസാരിക്കുന്നു  
 
== തെഹ്റാനിലെ ഗതാഗതം ==
[[വർഗ്ഗം:ഇറാൻ]]
[[വർഗ്ഗം:തലസ്ഥാനനഗരങ്ങൾ]]
__ഉള്ളടക്കംഇടുക__
‌‌__സൂചിക__
"https://ml.wikipedia.org/wiki/ടെഹ്റാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്