"സായിച്ചനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
''[[Shanxia]]''? <small>Barrett et al., 1998</small>
}}
അന്ത്യ [[ക്രിറ്റേഷ്യസ്]] കാലത്തു ജീവിച്ചിരുന്ന ഒരു [[ദിനോസർ]] ആണ് '''സായിച്ചനിയ''' . ഇവയുടെ അഞ്ചിൽ കൂടുതൽ ഫോസിലുകൾ കിട്ടിയിട്ടുണ്ട്, മംഗോളിയയിൽ നിന്നും ചൈനയിൽ നിന്നും ആണ് ഇവയുടെ [[ഫോസിൽ]] കണ്ടു കിട്ടിയിട്ടുള്ളത് . അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട കവചമുള്ള ദിനോസർ ആയിരുന്നു ഇവ. പേര് മംഗോളിയൻ ഭാഷയിൽ ആണ് , സായിച്ചനിയ എന്നാൽ മംഗോളിയയിൽ അർഥം ഭംഗിയുള്ളത് എന്നാണ് .
 
==ഫോസിലുകൾ==
1970 ൽ ആണ് ഇവയുടെ ആദ്യ ഫോസിൽ കണ്ടു കിട്ടുന്നത് , അത് മംഗോളിയയിൽ നിന്നായിരുന്നു . 1977 ൽ ആണ് അതിന്റെ വർഗ്ഗീകരണം നടന്നത് , ഇതേ ഫോസിൽ തന്നെ ആണ് ഹോളോ ടൈപ്പ് സ്പെസിമെൻ GI SPS 100/151.<ref name="Maryańska1977">{{cite journal |last=Maryańska |first=T. |year=1977 |title=Ankylosauridae (Dinosauria) from Mongolia |journal=Palaeontologia Polonica |volume=37 |issue= |pages=85–151 }}</ref> 1970 ത്തിലും 1971 നിലും നടന്ന പോളിഷ് മംഗോളിയൻ പര്യവേഷണം അങ്കയ്ലോസൗർ ഉൾപ്പെട്ട വിഭാഗം ദിനോസറുകളുടെ ഒന്നിലധികം ഫോസ്സിലുകൾ കണ്ടെത്തുകയുണ്ടായി [[ഗോബി]] മരുഭൂമിയിൽ നിന്നും . സായിച്ചനിയയുടെ കൂടെ തന്നെ കണ്ടു കിട്ടുകയും വർഗ്ഗീകരണം നടക്കുകയും ചെയ്ത മറ്റൊരു അങ്കയ്ലോസൗർ ദിനോസർ ആണ് [[ടാർചിയ]] . എന്നാൽ വലുപ്പത്തിൽ സായിച്ചനിയയുടെ ഇരട്ടി ഭാരം ഉള്ളവയായിരുന്നു ടാർചിയ.<br>
 
ഇവയുടെ വർഗ്ഗീകരിച്ചിട്ടുള്ള പ്രധാന ഫോസ്സിലുകൾ ഇവയാണ് സ്പെസിമെൻ GI SPS 100/151 , സ്പെസിമെൻ ZPAL MgD-I/114, സ്പെസിമെൻ PIN 3142/251, സ്പെസിമെൻ MPC 100/1305, സ്പെസിമെൻ PIN 3142/250. ഈ ഫോസ്സിലുകളിൽ സ്പെസിമെൻ MPC 100/1305 ഒരു പ്രായപൂർത്തി ആവാതെ സായിച്ചനിയ ആയിരുന്നു , സ്പെസിമെൻ PIN 3142/250 ആവട്ടെ സായിച്ചനിയ അല്ല മറിച്ചു ടാർചിയ ആവാൻ ആണ് സാദ്ധ്യത എന്നും പറയുന്നു.<ref>{{cite journal |author1=Paul Penkalski |author2=Tatiana Tumanova |year=2016 |title=The cranial morphology and taxonomic status of ''Tarchia'' (Dinosauria: Ankylosauridae) from the Upper Cretaceous of Mongolia |journal=Cretaceous Research |volume=in press |issue= |pages= |doi=10.1016/j.cretres.2016.10.004 }}</ref> ഈ കിട്ടിയ ഫോസ്സിലുകളിൽ എല്ലാം പ്രധാനമായി കിട്ടിയിട്ടുള്ളത് [[തലയോട്ടി]] അല്ലെക്കിൽ തലയുടെ പ്രധാന ഭാഗങ്ങളും, ഇവയുടെ ശരീരത്തിൽ ഉടനീളം കണ്ടിരുന്ന അസ്ഥി നിർമിതമായ തൊലിയുടെ പുറത്തുള്ള കവച്ചങ്ങളും ആയിരുന്നു (ഓസ്റ്റിയോഡെർമ്മ) , നട്ടെല്ലിന്റെ ഭാഗങ്ങൾ , വാരി എല്ലുകൾ , മുൻ കാലുകൾ എന്നിവയാണ് . എന്നാൽ ഏകദേശം പൂർണമായ സ്പെസിമെൻ PIN 3142/251 ഇത് വരെ വർഗ്ഗീകരിച്ചിട്ടില്ല .
 
==ശരീര ഘടന ==
ഇടത്തരം വലുപ്പമുള്ള [[അങ്കയ്ലോസൗർ]] ആയിരുന്നു സായിച്ചനിയ, ഏകദേശം പരമാവധി 6.6 മീറ്റർ (22 അടി) നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു.<ref name="seebacher2001">Seebacher, F. (2001). "A new method to calculate allometric length–mass relationships of dinosaurs." ''Journal of Vertebrate Paleontology'', '''21'''(1): 51–60.[http://www.bio.usyd.edu.au/staff/fseebacher/Lab_homepage/Publications/2000-2001/Seebacher%202001_JVP.pdf]</ref> ഏകദേശം 2 ടൺ മുതൽ മുകളിലേക്ക് ആണ് ഭാരം കണക്കുകൂട്ടിയിട്ടുള്ളത് (ഏകദേശം അഞ്ചു മീറ്റർ നീളം വരുന്ന സ്പെസിമെന്റെ ഭാരം ) .<ref name="Paul2010">Paul, G.S., 2010, ''The Princeton Field Guide to Dinosaurs'', Princeton University Press p. 231</ref>അങ്കയ്ലോസൗർവിഭാഗംഅങ്കയ്ലോസൗർ വിഭാഗം ദിനോസറുകളുടെ വാലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ദണ്ഡ് മാനദണ്ഡമാക്കി ഇവയുടെ ഭാരം നിർണയികമായിരുന്നു എന്നാൽ വർഗ്ഗീകരിച്ച ഹോളോ ടൈപ്പ് സ്പെസിമെൻ ആയ GI SPS 100/151 ന് ശരീരത്തിന്റെ മുൻ ഭാഗത്തെ ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളു . ഇവയുടെ തലയോട്ടിക്ക് 45.5 സെ മീ (17.91 ഇഞ്ച്‌) നീളവും, 48 സെ മീ (18.89 ഇഞ്ച്‌) വീതിയും ഉണ്ട് , ഇത് കൊണ്ട് തന്നെ അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട കവചമുള്ള ദിനോസറുകളുടെ തലയോട്ടികളിൽ ഏറ്റവും വലിയ തലയോട്ടികളിൽ ഒന്നാണ് ഇവയുടേത് .
 
==അവലംബം==
"https://ml.wikipedia.org/wiki/സായിച്ചനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്