"റഷ്യയുടെ ദേശീയപതാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
1693, 1694 എന്നി വർഷങ്ങളിൽ സർ [[Peter I of Russia|പീറ്റർ ദ് ഗ്രേറ്റ്]] [[Arkhangelsk|അർഘാങ്ലെസ്കിലേക്ക്]] നടത്തിയ യാത്രകളുമായും ദേശീയപതാകയുടെ ഉദ്ഭവത്തെ ബന്ധപ്പെടുത്താറുണ്ട്. റഷ്യയിൽ അന്ന് നിലനിന്നിരുന്നതിൽ നിന്നും വ്യത്യസ്തമായി, യൂറോപ്പ്യൻ രീതിയിൽ കപ്പലുകൾ നിർമിക്കുന്നതിൽ പീറ്റർ ആതീവ തല്പരനായിരുന്നു. 1693--ൽ, പീറ്റർ ആംസ്റ്റർഡാമിൽനിന്നും ഒരു ഡച്ച് നിർമ്മിത പടക്കപ്പൽ വാങ്ങാനായി നടപടിയെടുത്തു. 1694-ൽ അത റഷ്യൻ തീരത്ത് അടുത്തപ്പോൾ, അതിൽ ഒരു ചുവപ്പ്-വെള്ള-നീല ഡച്ച് പതാക പാറിക്കളിക്കുന്നുണ്ടായിരുന്നു.<ref>Robert K. Massie, Peter the Great, 160 (Modern Library Edition 2012)</ref> ഈ പതാകയിലെ നിറങ്ങളുടെ ക്രമീകരണത്തിൽ വ്യത്യാസം വരുത്തികൊണ്ട്, പീറ്റർ റഷ്യൻ പതാക രൂപകല്പനചെയ്യുകയാണ് ഉണ്ടായത്.
 
== ചരിത്രം ==
ക്യാരെൽ അല്ലാർഡിന്റെ 1695 ഫ്ലാഗ് ബുക്കിൽ, മസ്കോവിലെ സാർ ചക്രവർത്തി ഉപയോഗിച്ചിരുന്ന മൂന്നുതരം പതാകകളെകുറിച്ച് പ്രധിപാദിക്കുന്നുണ്ട്: കയ്യിൽ ഫലകവും, ശിരസ്സുകളിൽ കിരീടവുമുള്ള ഒരു ഇരു തലയൻ പരുന്തിന്റെ ചിത്രം ആലേഖനം ചെയ്ത [http://www.crwflags.com/fotw/flags/ru_tzar.html#mow ത്രിവർണ്ണ പതാക], നീല നിറത്തിൽ വികർണ്ണങ്ങളെ സൂചിപ്പിച്ചുകൊണ്ടുള്ള [http://www.crwflags.com/fotw/flags/ru~1697.html#1698p4 ത്രിവർണ്ണ പതാക], നീലനിറത്തിലുള്ള കുരിശ് വെളുപ്പ് ചുവപ്പ് നിറങ്ങളെ വേറ്ത്തിരിക്കുന്ന [[:പ്രമാണം:Flag of Russia 1668.png|ത്രിവർണ്ണ പതാക]] എന്നിവയാണ് ആ മൂന്ന് പതാകകൾ.<ref>{{FOTW|id=ru|title=Russian flags}}</ref>
 
1705-ൽ [[Merchant flag|നാവിക പതാകയായാണ്]] റഷ്യൻ പതാകയെ ആദ്യമായി തിരഞ്ഞെടുത്തത്. അതിൽ ഉണ്ടായിരിക്കേണ്ട നിറങ്ങൾക്കും പ്രാധാന്യം കൽപ്പിച്ചിരുന്നു. ഈശ്വരനെ സൂചിപ്പിക്കാൻ വെളുപ്പും, രാജാവിനെ സൂചിപ്പിക്കാൻ നീലയും, പ്രജകളെ സൂചിപ്പിക്കാൻ ചുവപ്പും നിറങ്ങൾ ഉൾപ്പെടുത്തി. 1883 മേയ് മാസം 7ആം തിയതി, റഷ്യൻ പതാകയെ കരയിലും ഉപയോഗിക്കുവാനുള്ള അംഗീകാരം ലഭിച്ചു. 1896-ൽ സാർ [[Nicholas II of Russia|നിക്കോളാസ് II]] നെ കിരീടധാരണത്തിന് മുമ്പേ തന്നെ പതാകക്ക് ഔദ്യോഗികമായി ദേശീയ പതാക പദവിയും, ലഭിച്ചിരുന്നു.
 
== പ്രതീകാത്മകത ==
"https://ml.wikipedia.org/wiki/റഷ്യയുടെ_ദേശീയപതാക" എന്ന താളിൽനിന്ന് ശേഖരിച്ചത്