"ജാപ്പനീസ് പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
 
വരി 3:
 
==ചരിത്രം==
===ഉദ്ഭവം===
അസുകാ കാലഘട്ടത്തിൽ [[ചൈന]]യിൽ വ്യാപാരം നടത്തിയിരുന്ന ചില ജപ്പാൻകാർ അവിടുത്തെ പൂന്തോട്ടനിർമ്മാണ രീതികൾ പഠിക്കുകയും ആവിധമുള്ള തോട്ടങ്ങൾ ജപ്പാനിൽ നിർമ്മിക്കുകയും ചെയ്തു. ജപ്പാനിലെ ചെങ്കുത്തായ മലകളും വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അരുവികളും ഉരുളൻകല്ലുകളുള്ള കടൽത്തീരങ്ങളും ഈ തോട്ടങ്ങളിൽ പ്രതിനിധീകരിച്ച് കാണാം. ജപ്പാനിൽ കാണപ്പെടുന്ന നിരവധി ഇനം പൂക്കളും മരങ്ങളും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.
 
[[File:IseShrine.jpg|thumb|right|ചുറ്റും വെളുത്ത കല്ലുകൾ പാകിയ ഒരു പ്രാചീന ഷിന്റോ ആരാധനാലയം (ഇസെ ജിങ്കു, ഏഴാം നൂറ്റാണ്ട്)]]
പ്രാചീന ഷിന്റോ അമ്പലങ്ങൾക്കുചുറ്റും വെളുത്ത ഉരുളൻകല്ലുകൾ പാകുന്ന രീതിയുണ്ടായിരുന്നു. പിന്നീട് നിർമ്മിക്കപ്പെട്ട കൊട്ടാരങ്ങളും, ബുദ്ധക്ഷേത്രങ്ങളും പൂന്തോട്ടങ്ങളും ഈ പതിവ് അനുകരിച്ചു. ഷിന്റോ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പുറമേ ചൈനയിൽനിന്നും വന്ന [[താവോയിസം|ദാവോമതവും]] [[ബുദ്ധമതം|ബുദ്ധമതവും]] ജാപ്പനീസ് പൂന്തോട്ടങ്ങളുടെ നിർമ്മാണശൈലിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഹൊറായ് പർവ്വതവും [[കൊക്ക്]] - [[ആമ]] രൂപങ്ങളും ഒരു ദാവോ വിശ്വാസത്തിൽനിന്നുമുള്ളതാണ്.
 
==പൂന്തോട്ടകല==
"https://ml.wikipedia.org/wiki/ജാപ്പനീസ്_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്